ഇനി ശരണം വിളികളുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട നാളെ തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശരണം വിളികളാൽ മുഖരിതമാകാൻ ശബരിമല ഒരുങ്ങി. മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുക. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും.

ഇതിനുശേഷം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30ഓടെ ആദ്യം സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും.

നവംബർ 17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനത്തെയും മാളികപ്പുറത്തെയും നടകൾ തുറക്കുക. ഇതോടെ ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.

അതേസമയം, തീർഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട് പൊലീസ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ. ഉച്ചയ്ക്ക് 12ന് മുൻപ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി നിർദേശം നൽകിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News