ശബരിമല നട തുറക്കും ഇന്ന് തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംത്തിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തീർഥാടകരെ വരവേൽക്കാൻ സന്നിധാനം പൂർണ സജ്ജമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും.

നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകർ എത്തിത്തുടങ്ങി. ഇന്നത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് 30,000 കടന്നതായും റിപ്പോർട്ടുണ്ട്. ഇത്തവണ ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രത്യേക പരിഗണനയാണ് നൽകുന്നത്. 250 ടൺ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സംഘടിത ശ്രമമുണ്ടായെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ആരോപണം.

വാട്ടർ വാൽവുകൾക്ക് സമീപം സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി പുതിയ റൈഡ് ഓൺ ഫ്ലോർ സ്‌ക്രബർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നെയ്യ് വീണ് വഴുക്കലുണ്ടാകുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും ഈ യന്ത്രം സഹായിക്കും. നേരത്തെ ഉപയോഗിച്ചിരുന്ന വാട്ടർ ഗൺ സംവിധാനത്തെക്കാൾ സുരക്ഷിതമായും നിയന്ത്രിതമായും ശുചീകരണം നടത്താൻ ഇതിലൂടെ സാധിക്കും.

തീർഥാടനകാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരക്ക് നിയന്ത്രിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തവണത്തെ തീർഥാടനം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News