ആദ്യം തന്നെ കണ്ടപ്പോൾ തമിഴ് നടൻ ധനുഷിന് അല്പം അകൽച്ചയുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്നെ കാണാതെ ധനുഷിന് ഉറങ്ങാൻ കഴിയില്ലെന്നും മമ്മൂട്ടി. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഓം ൻ്റെ പ്രീ റിലീസിന് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ശത്രുവിനെ മിത്രം ആക്കുന്നതിൽ താൻ പിന്നോട്ടല്ലെന്നും മമ്മൂട്ടി. മമ്മൂക്കയുടെ നർമം കലർന്ന ഈ പരാമർശം സദസിനെ ചിരിപ്പിക്കുകയും ചെയ്തു. സായ് പല്ലവി ഒരു ആക്ഷൻ ഹീറോയാണെന്നും മമ്മൂട്ടി പറഞ്ഞു.
ഓം സിനിമ നല്ല കഥയാണെന്നും ഒരുപാട് മനുഷ്യരുടെ കഥയാണെന്നും മമ്മൂട്ടി പറഞ്ഞു. മലയിൽ മരം വെട്ടുന്നവരുടെ കഥയാണ് സിനിമയെന്നും ഇതിന് വേണ്ടി നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവർ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം നവംബർ 20 ന് തീയേറ്ററുകളിൽ എത്തും. മലയാളികളി തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിൽ വലിയ താരനിരയും ഉണ്ട്.



