മാനവീയം വീഥി സ്വകാര്യ സ്വത്താക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മേയര്‍ വി. വി രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാനവീയം വീഥിയില്‍ നവംബര്‍ 14ന് പുഷ്പവതിയുടെ സംഗീത പരിപാടി നടത്താന്‍ ആരും ഔദ്യോഗികകമായി അപേക്ഷ നല്‍കിയില്ലെന്ന് മേയര്‍ വി വി രാജേഷ്. ‘മാനവീയം വീഥി രജത ജൂബിലി ആഘോഷ സമിതി’ എന്ന പേരിലാണ് ഓണ്‍ലൈനായി അപേക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു മേയറിന്റെ പ്രതികരണം. ആരെങ്കിലും വന്ന് ഞങ്ങളാണ് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോര്‍പ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജത ജൂബിലി സമിതിയില്‍ സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പ്രതിനിധികള്‍ ആരുമില്ല. കോര്‍പ്പറേഷന്‍ രേഖകളില്‍ ഇത്തരമൊരു സമിതി രൂപീകരിച്ചതായി തീരുമാനങ്ങളൊന്നും ഇല്ല. പ്രദേശത്തെ സംഘര്‍ഷ സാധ്യത പരിഗണിച്ചും അപേക്ഷയുടെ ആധികാരികത പരിശോധിച്ചുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മേയർ വ്യക്തമാക്കി.

കലാകാരന്മാരെ തടയുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിമാണെന്നും കൃത്യമായ രേഖകളോടെ വരുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടന്നത്. ഇത് താന്‍ മുളയിലേ നുള്ളി എന്നും അദ്ദേഹം പ്രതികരിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News