വായുമലിനീകരണം; നവംബർ ഒന്ന് മുതൽ ഡൽഹിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്ന് മുതൽ പുതിയ വാഹന നിയന്ത്രണങ്ങൾ നിലവിൽ വരും. പുതുക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമാണ് വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ബി.എസ്-VI മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാത്ത വാഹനങ്ങൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ഡൽഹി ട്രാഫിക് പൊലീസ് പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശങ്ങൾ അടങ്ങിയിട്ടുള്ളത്. നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെയാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. അതേസമയം ബി.എസ്-VI നിലവാരം പാലിക്കുന്ന വാഹനങ്ങൾക്കും സി.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾക്കും ഡൽഹിയിൽ പ്രവേശിക്കാനും സർവിസ് നടത്താനും അനുമതിയുണ്ടാകും. വിജ്ഞാപനത്തിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശിക്കാം.

സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ഡൽഹിയിലേക്ക് പോകാത്ത ചരക്കുവാഹനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽനിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളതാണ് ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, ഹൈഡ്രോകാർബണുകൾ, സൂക്ഷ്മകണങ്ങൾ തുടങ്ങിയ മലിനീകരണ ഘടകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News