അനൂപ് സത്യൻ്റെ സംവിധാനത്തിൽ മോഹന്‍ലാലിന്റെ 368-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ പൂജയോടെ തുടക്കമായി. മോഹന്‍ലാലിന്റെ 368-ാമത്തെ ചിത്രമെന്ന പ്രത്യേകതയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ് എന്നീ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ ആണ് നിർമ്മിക്കുന്നത്. മോഹന്‍ലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിവ് താരചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ്.

കടലും കായലും പച്ചപ്പും അതിനിടയിലൂടെ നീണ്ടുപോകുന്ന തീരദേശപാതയുമാണ് പോസ്റ്ററിന്റെ പ്രധാന പശ്ചാത്തലം. മുന്‍ഭാഗത്ത് മോഹന്‍ലാലിനൊപ്പം രണ്ട് പെണ്‍കുട്ടികളെയും കാണാം. കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന മോഹന്‍ലാലും നിറമുള്ള കടലാസ് രൂപങ്ങളും ചിത്രത്തിന് വ്യത്യസ്തമായൊരു ഭാവം നല്‍കുന്നു. പോസ്റ്ററിലെ കടലും തീരദേശപാതയും ഒരു യാത്രയുടെ ദൃശ്യാനുഭവം സൃഷ്ടിക്കുമ്പോള്‍ കുട്ടികളുടെ സാന്നിധ്യം കുടുംബബന്ധങ്ങളുടെയും ബാല്യത്തിന്റെയും നിഷ്‌കളങ്കതയുടെയും സാധ്യതകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചിത്രം ഒരു കോമഡി ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും അതിനുള്ളില്‍ വൈകാരികമായൊരു പ്രമേയമുണ്ടാകുമെന്നും അനൂപ് സത്യന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോസ്റ്ററിലെ ശാന്തവും മനോഹരവുമായ ദൃശ്യലോകത്തിന് പിന്നില്‍ മറ്റൊരു സിനിമാനുഭവം ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.

ആദ്യ സിനിമയ്ക്കുശേഷം ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അനൂപ് പുതിയ ചിത്രവുമായി എത്തുന്നത്. ഇടവേളയ്ക്കുശേഷം മോഹന്‍ലാലിനെപ്പോലൊരു വലിയ താരത്തെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചതും പ്രേക്ഷകര്‍ക്കിടയില്‍ കൗതുകമുണ്ടാക്കുന്നു. മോഹന്‍ലാലിനുവേണ്ടി ഏറെക്കാലമായി കാത്തുവച്ചിരുന്ന കഥയാണിതെന്നും തിരക്കഥ കേട്ടപ്പോള്‍ നടന് ഇഷ്ടപ്പെട്ട വ്യത്യസ്തമായ ഘടകമാണ് സിനിമ വേഗത്തില്‍ മുന്നോട്ടുപോകാന്‍ കാരണമായതെന്നും അനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.ചിത്രത്തിന്റെ സാങ്കേതികസംഘവും ശ്രദ്ധേയമാണ്.

‘ഭ്രമയുഗം’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഷെഹ്നാദ് ജലാല്‍ ഐ.എസ്.സി. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ‘തുടരും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കൈതപ്രമാണ് ഗാനരചന നിര്‍വഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും അനില്‍ രാധാകൃഷ്ണന്‍ ലൊക്കേഷന്‍ സൗണ്ട്, സൗണ്ട് ഡിസൈന്‍ വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നു. സുജിത്ത് സുധാകരനാണ് വസ്ത്രാലങ്കാരം. സ്റ്റണ്ട് സില്‍വ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അക്ഷയ് പ്രകാശാണ് പി ആര്‍ ഒ.മോഹന്‍ലാലിനൊപ്പം മുകേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News