ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള നാല് ഗതാഗത കോര്‍പ്പറേഷനുകളുടെയും ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നവംബര്‍ 4ന് ചാര്‍ജ് വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നാല് കോര്‍പ്പറേഷനുകളും നഷ്ടത്തിലായതും ഇന്ധന വിലവര്‍ധനവുമാണ് തീരുമാനത്തിന് പിന്നില്‍. ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നവംബര്‍ 3ന് നടക്കുമെന്ന് ഗതാഗതമന്ത്രി ബൈരതി സുരേഷ് അറിയിച്ചു.

നാല് കോര്‍പ്പറേഷനുകളിലെയും എംഡിമാരുമായും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അടുത്ത ദിവസം നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും കൂട്ടിയ നിരക്ക് പ്രഖ്യാപിക്കുക.വരാനിരിക്കുന്ന ബസ് ചാര്‍ജ് വര്‍ധന, കോണ്‍ഗ്രസ് അധികാരത്തിലെത്തി രണ്ടാം തവണയാണ് നടപ്പാക്കാന്‍ പോകുന്നത്. 2025 ജനുവരി രണ്ടിന് മന്ത്രിസഭ കെഎസ്ആര്‍ടിസി, ബിഎംടിസി ഉള്‍പ്പെടെ നാല് കോര്‍പ്പറേഷനുകളിലും ബസ് ചാര്‍ജില്‍ 15ശതമാനം വര്‍ധനവ് നടപ്പാക്കിയിരുന്നു.

നന്ദിനി പാല്‍ വില, ലിറ്ററിന് 8 രൂപയായി ഉയര്‍ത്തിയതിന് പിന്നാലൊണ് ബസ് ചാര്‍ജ് വര്‍ധനവിനെ കുറിച്ചുള്ള തീരുമാനങ്ങളും പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ജനുവരി മുതല്‍ വര്‍ധിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കോര്‍പ്പറേഷനുകള്‍ ആവശ്യം ഉയര്‍ത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി, ബിഎംടിസി, കെകെആര്‍ടിസി, എന്‍ഡബ്ല്യുആര്‍ടിസി എന്നിവ സാമ്പത്തിക സമ്മര്‍ദത്തിലാണെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News