ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്ര ധാരണത്തിന് വൻ വിമർശനം

തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്ര ധാരണത്തിന് രൂക്ഷ വിമർശനം. വൈറ്റ് ​ഗൗൺ ടൈപ്പ് ഡ്രസ് ആയിരുന്നു വേഷം. മിനിമലായിട്ടുള്ള ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. ഡ്രസിന്റെ കഴുത്ത് ഭാ​ഗമാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഐശ്വര്യയുടെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.. ‘സിനിമകളിൽ അവസരം കുറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത് നാണമാവുന്നില്ലേ… ലജ്ജ’, എന്നാണ് പലരും വിമർശിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

‘ഇവരെ കണ്ടാണ് പെൺപിള്ളേർ ഒകെ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ കോപ്പി അടിക്കുന്നത്, പെണ്ണുങ്ങളെല്ലാം എന്താ ഇങ്ങനെ, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ?, അയ്യോ ഇവളും.., കഷ്ടം അറിവും വിവരവും ഉള്ള കുട്ടികൾ പ്രൈവറ്റ് പാർട്ട്‌ ഇങ്ങനെ കാണിക്കുന്നത് എന്തിനാ. മോഡൽ ഡ്രസ്സ്‌ മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ, ഇത് അല്പം കടന്നുപോയി, ഇതിങ്ങനെ കാണിച്ചില്ലെങ്കിൽ ഉദ്ഘാടനം ചെയ്യാൻ പറ്റില്ലേ, കഷ്ടം. നാണക്കേട്, ആത്മാഭിമാനം എന്നീ വാക്കുകൾ ഇവർക്ക് അറിയാമോ, മാന്യമായി വസ്ത്രം ധരിക്കുന്ന ആരേയും കിട്ടിയില്ലെ’, എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *