Author: Anju Jolly Alex

വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ട്; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

പാലക്കാട്: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം. അക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് അത് മനസിലായെന്നും മന്ത്രി പറഞ്ഞു. 16 കോച്ചുകളായി ഉയർത്തിയ ട്രെയിനിന്റെ സർവീസ് ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് […]
Read more

മോഹൻലാൽ നായകനായി 7 പുതിയ സിനിമകൾ വരുന്നു

മോഹൻലാൽ നായകനായി അണിയറയിൽ ഒരുപിടി വമ്പൻ സിനിമകളാണ് ഒരുങ്ങുന്നത്. വ്യത്യസ്തമായ ജോണറുകളിൽ, വ്യത്യസ്തരായ സംവിധായകർക്കൊപ്പം മോഹൻലാൽ കൈകോർത്ത് വരുമ്പോൾ പ്രേക്ഷകർക്ക് സന്തോഷിക്കാൻ ഏറെയുണ്ടാകുമെന്ന് ഉറപ്പാണ്. ഇക്കഴിഞ്ഞ മാസങ്ങളിലായി പ്രഖ്യാപിച്ച വിവിധ സിനിമകളെല്ലാം ചേർത്ത് മോഹൻലാൽ തന്നെ താൻ നായകനായി എത്തുന്ന ഏഴ് സിനിമകളുടെ വിവരങ്ങളും ഒരുമിച്ച് പങ്കുവെച്ചിരിക്കുകയാണ്. യുവ സംവിധായകരും പരിചയസമ്പന്നരായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമാണ് മോഹൻലാലിന്റെ സിനിമകൾ […]
Read more

ഇത്തവണയും ലക്ഷത്തിന് മുകളിൽ; ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് […]
Read more

എംഎൽഎമാർക്ക് പുതിയ വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായി പുതിയ കാറുകൾ സർക്കാർ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭ്യമാണെങ്കിലും എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം. ഇതിന് പുറമെ ഡ്രൈവർമാരുടെ ശമ്പളത്തിനും കാർ സംബന്ധമായ മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും […]
Read more

ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയത്; ഇഡി റെയ്ഡുകളെ പേടിച്ചോടില്ലെന്ന് റിയാസ്

കോഴിക്കോട്: ഇഡിയുടെ റെയ്ഡുകളെ പേടിച്ചോടില്ലെന്നും തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. സി.എം.ആർ.എൽ. – എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇഡി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെടുത്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.’ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. […]
Read more

വിദ്യാർത്ഥികളോട് ‘ജി.ഡി. നായിഡു’ കാണാൻ ആവശ്യപ്പെട്ട് തമിഴ്നാട് സ്പീക്കർ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ‘ജി.ഡി. നായിഡു’ കാണാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ. ‘ജി.ഡി.എൻ’ കണ്ടതിനുശേഷം, ചിത്രം ‘കാലഘട്ടത്തിന്റെ ആവശ്യം’ ആണെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിലുടനീളമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ഈ ചിത്രം കാണണമെന്നും നായിഡുവിന്റെ ശ്രദ്ധേയമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും പറഞ്ഞു. ചിത്രം തന്നെ വല്ലാതെ സ്പർശിച്ചുവെന്ന് പറഞ്ഞ ജെ.സി.ഡി. പ്രഭാകർ, ചിത്രത്തിലെ അഭിനേതാക്കളേയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ചിത്രം നൽകുന്ന സന്ദേശത്തെക്കുറിച്ച് സംസാരിക്കവേ, ഇന്നത്തെ യുവതലമുറയിൽ […]
Read more

മാജിക് ഫ്രെയിംസിന്റെ പുതിയ തീയേറ്റർ ഉദ്ഘാടനം ചെയ്തു

മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ”ഖലീഫ’ യോടുകൂടി തിയറ്റിൽ പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്. ”മാജിക് ഫ്രെയിംസ് സിനിമാസിലെ ഞങ്ങൾക്കെല്ലാവർക്കും ഇതൊരു അഭിമാനകരവും അവിസ്മരണീയവുമായ ദിവസമാണിത്. കൊച്ചി കാക്കനാട് മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്‌ക്രീൻ പ്രവർത്തനമാരംഭിച്ചതോടെ, ഞങ്ങളുടെ ഏറ്റവും വലിയ […]
Read more

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സഹായം കൈമാറി മന്ത്രി സുരേഷ് ​ഗോപി

തൃശ്ശൂർ: തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം കൈമാറി. തുക ലഭിക്കാൻ ഉണ്ടായ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, കലയെയും കലാകാരന്മാരെയും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്ന് വ്യക്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണമാണ് സഹായം ലഭിക്കാൻ വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ ഇത്തരം വീഴ്ചകൾക്ക് പുലികളി സംഘങ്ങൾ എന്തിന് വിലകൊടുക്കണമെന്നും അദ്ദേഹം ചോദിച്ചു. രാജ്യസഭാംഗമായിരുന്ന കാലംമുതൽ പുലികളിയെ സൗത്ത് സോൺ കൾച്ചറൽ […]
Read more

പാക് മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ ആരോഗ്യനിലയിൽ ആശങ്ക

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ ആരോഗ്യനിലയിലെ ആശങ്ക കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി പാകിസ്താൻ സുപ്രീം കോടതി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുടുംബവും ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് കോടതി ഉത്തരവ്.73 കാരനായ ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. നിരവധി കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ ഈ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ അനുയായികളും ആരോപിക്കുന്നത്. […]
Read more

കരുവാറ്റയിലെ വയോധികൻ്റെ കൊലപാതകം സ്വർണ്ണവും പണവും അപഹരിക്കാൻ വേണ്ടി

ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു. പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തിയതും കേസ് തെളിഞ്ഞതെന്നും ആലപ്പുഴ എസ് പി ടി കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി. സ്വർണ്ണവും പണവും അപഹാരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികൾ 15 ന് തന്നെ കരുവാറ്റയിൽ എത്തി. കൊലപാതകം നടന്നതും […]
Read more

Recent News