മാജിക് ഫ്രെയിംസിന്റെ പുതിയ തീയേറ്റർ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ”ഖലീഫ’ യോടുകൂടി തിയറ്റിൽ പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്.

”മാജിക് ഫ്രെയിംസ് സിനിമാസിലെ ഞങ്ങൾക്കെല്ലാവർക്കും ഇതൊരു അഭിമാനകരവും അവിസ്മരണീയവുമായ ദിവസമാണിത്. കൊച്ചി കാക്കനാട് മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്‌ക്രീൻ പ്രവർത്തനമാരംഭിച്ചതോടെ, ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നപദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. ഞങ്ങളുടെ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്”, എന്ന് മാജിക് ഫ്രെയിംസിന്‍റെ സാരഥി ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

ഇൻഫോപാർക്കിന് സമീപത്തെ തിയേറ്ററിൽ 4 സ്ക്രീനുകൾ ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണിത്. മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, താരങ്ങളായ ദിലീപ്,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്,സുരാജ് വെഞ്ഞാറമൂട്,ഷെയിൻ നിഗം, ധ്യാൻ ശ്രീനിവാസൻ, ഷാജോൺ, മഞ്ജു വാര്യർ, ചിപ്പി,നവ്യ നായർ, ഷീലു എബ്രഹാം, ശ്രുതി രാമചന്ദ്രൻ, മിത്ര കുര്യൻ, റാണിയാ റാണ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ്, നിർമ്മാതാവ് രഞ്ജിത്ത്, എബ്രഹാം മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News