Author: Anju Jolly Alex

കെഎസ്ആർടിസിയുടെ ആഢംബര ബസ് ആ​ഗസ്റ്റ് 20 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് ആ​ഗസ്റ്റ് 20 മുതൽ വ്യാഴാഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവീസ്. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 […]
Read more

തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി

ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോ​ഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാകും. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും […]
Read more

പെൻഷൻ തുക അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ […]
Read more

ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ

ന്യൂഡൽഹി: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. ഉദ്യോഗസ്ഥർക്ക് ശമ്പള ഇനത്തിൽ വരുന്ന ചെലവ് കുറയ്ക്കാനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് നടപടി. ഓൾ ഇന്ത്യ സർവീസ് കേഡറുകളിലെ അംഗബലം കുറയ്ക്കുന്നതിനുള്ള ഔദ്യോഗിക ശുപാർശ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് അയക്കും. നിലവിൽ സംസ്ഥാനത്തുള്ള 153 ഐഎഎസ് ഉദ്യോഗസ്ഥരെ 130 ആക്കി കുറയ്ക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 118 ൽ നിന്ന് 83 ആയി കുറയ്ക്കും. സമാനമായി ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണവും […]
Read more

സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 35 വേദികളിൽ 340 ഓളം ഇനങ്ങൾ അവതരിപ്പിക്കും. ട്രെഡ് ഫയർ 21 ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശിഷ്ട അഥിതിയായി സമാപന ദിനത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കുമെന്നും മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ശുചിത്വ മിഷൻ ഹരിത ഓണമായി ആചരിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഓണം നിരീക്ഷിക്കും. ഓപ്പറേഷൻ തൂഫാൻ സ്കോഡും […]
Read more

മുഖ്യമന്ത്രിയായി 100 ദിവസങ്ങൾ പൂർത്തിയാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ച് ഭരണത്തിലെത്തിയ സിനിമാതാരം വിജയ്, മുഖ്യമന്ത്രിയായി 100 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അധികാരമേറ്റ ശേഷം അദ്ദേഹം ഭരണകാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അടുത്ത അനുയായിയും മന്ത്രിയുമായ ആധവ് അർജുന വെളിപ്പെടുത്തി. മുഖ്യമന്ത്രിയായ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് അതിരാവിലെ 4 മണിക്ക് തന്നെ ഉറക്കമുണർന്ന്, വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് വകുപ്പിലെ ഭരണ പുരോഗതി വിലയിരുത്താറുണ്ട്. ജനങ്ങൾ നൽകിയ […]
Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

ഗുരുവായൂർ: നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. മനയം, അഴിയ്ക്കൽ എന്നീ അവകാശി കുടുംബങ്ങളിൽ നിന്ന് കൊണ്ടുവന്ന കതിർക്കറ്റകൾക്ഷേത്രം കിഴക്കേ ഗോപുര നടയിൽ അരിമാവണിഞ്ഞ നാക്കിലയിൽ നിരത്തി വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തിമാരായ കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി തീർഥം കളിച്ച ശേഷം കീഴിയേടം വാസുദേവ് നമ്പൂതിരിയുടെ നേതൃത്വത്തിൽ 50 ഓളം കീഴ്ശാന്തിമാർ കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്രം വലം വെച്ചു. രാവിലെ എട്ടരയ്ക്ക് കൊടിമരച്ചുവട്ടിൽ ഇല്ലം നിറ പൂജാ ചടങ്ങുകൾ തുടങ്ങി. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, […]
Read more

ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം; അംപയർക്ക് പരിക്ക്

ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം. ഈസ്റ്റ് ഡൽഹി റൈഡേഴ്സും ന്യൂഡൽഹി ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ന്യൂഡൽഹി ടൈഗേഴ്സ് ബാറ്റർ ലക്ഷയ് ഥാരേജ അടിച്ച ശക്തമായ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ ചെന്ന് അംപയർ ധർമ്മേഷ് ഭരദ്വാജിന്‍റെ മുഖത്ത് കൊള്ളുകയായിരുന്നു. ഇടങ്കയ്യൻ സ്പിന്നർ ആശിഷ് മീനയ്‌ക്കെതിരെ ഥാരേജ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിച്ച ശക്തമായ സ്രെയ്റ്റ് ഡ്രൈവാണ് അംപയറുടെ മുഖത്തുകൊണ്ടത്. തല വെട്ടിച്ച് മാറ്റി മാറാൻ അംപയർ ധർമ്മേഷ് ശ്രമിച്ചെങ്കിലും പന്തിന്‍റെ വേഗം കാരണം കഴിഞ്ഞില്ല. ഗുരുതരമായി […]
Read more

‘ലോ ആന്റ് ഓര്‍ഡറി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്

പുതിയ ചിത്രം ലോ ആന്റെ ഓര്‍ഡറിലെ ‘നീലക്കണ്ണകളുള്ളൊരു വെണ്‍ മേഘ പക്ഷി…’ആദ്യ വീഡിയോ ഗാനമെത്തി. ഷിബു ചക്രവര്‍ത്തി രചിച്ച് നവാഗതനായ ജോ ദാനിയേല്‍ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരില്‍ ഏറെ ശ്രദ്ധേയനായ കപില്‍ കപിലനാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റെ ഓര്‍ഡറിലെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ഈ ചിത്രത്തിലൂടെ രഞ്ചിത്ത് പുതിയൊരു സംഗീത സംവിധായകനേക്കൂടി മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നു. ജോ ദാനിയേല്‍ കുര്യാക്കോസ്. സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെ […]
Read more

‘വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം’; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ചയുടെ വഴി തിരഞ്ഞെടുക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികൾ ആത്മസംയമനം പാലിക്കുകയും തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഇതുതന്നെയാണ് ശരിയായ മാർഗം. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം. ഞങ്ങൾ രാജ്യത്തെ […]
Read more

Recent News