പ്രിയദർശിനിയിൽ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ സംഭവം; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ഗതാഗത മന്ത്രി സി. പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രിയദർശിനി ബസ്സുകളിലെ തിരക്കിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ […]
Read more

