Author: Anju Jolly Alex

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിനെ വിമർശിച്ച് ഖുശ്ബു

ന്യൂഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു.‌ തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ തൃഷക്കെതിരെ ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ്‌ വിവാദങ്ങൾക്ക് തുടക്കമായത്. ജനക്കൂട്ടത്തിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന […]
Read more

ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തും അജികുമാറും വീണ്ടും റിമാൻഡിൽ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി നടപടി. ആഗസ്റ്റ് 19 വരെയാണ് ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്. 13 ദിവസത്തേക്ക് റിമാൻഡിലായ പ്രതികൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് കഴിയുന്നത്. ജൂലൈ 23 നായിരുന്നു ഇരുവരുടെയും അറസ്റ്റ്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് […]
Read more

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നിതിൻ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസെടുത്തത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമാണ് പരാതിക്കാരൻ. ലഹള ഉണ്ടാക്കുന്നതും പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് വകുപ്പ് ചുമത്തിയിട്ടുള്ളത്. അതേസമയം, പോസ്റ്റ് ചെയ്ത എഫ്ബി ഐഡിയുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറി. കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. സൈബർ എസിപിയാണ് എഫ്ഐആർ ഇട്ടത്.
Read more

ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേട്

പത്തനംതിട്ട: ശബരിമലയിലെ മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആവശ്യമായതിലും ഇരട്ടി സാധനങ്ങളാണ് സ്റ്റോക്കിൽ വ്യാജമായി കാണിച്ചത്. അഷ്ടാഭിഷേക […]
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: നടപടികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ചോദ്യപേപ്പർ ചോർച്ചകളിൽ നടപടി എടുക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കാനിടയായ സംഭവത്തിൽ നടപടികളുമായി കേന്ദ്രസർക്കാർ. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും അറിയിച്ച് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് അന്ത്യശാസനം നൽകി. മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ പ്രധാനമന്ത്രി മോദിയുടെ വീഡിയോ നീക്കംചെയ്ത നടപടി ‘ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണ്’ […]
Read more

ആശുപത്രികളിലെ ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്

ഒറ്റപ്പാലം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുൾപ്പെടെ എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം നൽകാനാണ് ഉത്തരവ്. ജീവനക്കാരുടെ മോശം പെരുമാറ്റവും സഹായമനോഭാവം ഇല്ലായ്മയും സംബന്ധിച്ച് രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽ നിന്നും നിരന്തരം പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. രോഗീപരിചരണം, രോഗത്തെക്കുറിച്ചും ആശുപത്രിയിലെ വിവരങ്ങളെക്കുറിച്ചുമുള്ള കൃത്യമായ ആശയവിനിമയം, പൊതുജന സമ്പർക്കം, തൊഴിൽ ധാർമികത, നല്ല പെരുമാറ്റം, പരാതി പരിഹാരം തുടങ്ങിയവയാണ് പഠിപ്പിക്കാനുദ്ദേശിക്കുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, […]
Read more

കുറ്റിപ്പുറം ബസ് അപകടം; ബസിന്റെ അമിത വേഗത അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന് മോട്ടോർ വാഹന വകപ്പിന്റെ റിപ്പോർട്ട്. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടമായതും അപകട കാരണമായി. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടായിരുന്നു. ഇരട്ടിയിൽ അധികം വേഗത്തിലെത്തിയ ബസിന് രണ്ടാമത്തെ വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായെന്നും ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിവളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനം; ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും ശക്തം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇനിയും ഒരു തീരുമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്. ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. അതേസമയം, […]
Read more

സുഗതന്റെ അവധി അപേക്ഷ; അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പാസാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. സുഗതന് അനുകൂലമായി നേരത്തെ നൽകിയിരുന്ന കുറിപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് പിൻവലിച്ച്, അവധി അനുവദിക്കരുതെന്ന നിലപാടോടെയുള്ള പുതിയ കുറിപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നേരത്തെ തദ്ദേശ വകുപ്പിന്റെ അനുകൂല കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതന്റെ അവധി അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചത്. എന്നാൽ ആ കുറിപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പ് പഴയ […]
Read more

കുട്ടനാട്ടിലെ മഴക്കെടുതി; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് റെജി ചെറിയാൻ എംഎൽഎ

ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവുമായി ചെങ്ങന്നൂർ എം.എൽ.എ റെജി ചെറിയാൻ. കുട്ടനാട്ടിലെ യഥാർത്ഥ സ്ഥിതിഗതികൾ അറിയിക്കാൻ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് കൊണ്ടുനടക്കാൻ കഴിയില്ലെന്നും, ദുരിതബാധിതർക്കായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും താൻ ചെയ്യുന്നുണ്ടെന്നും റെജി ചെറിയാൻ വ്യക്തമാക്കി. കുട്ടനാട്ടിൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ലെന്നും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും എം.എൽ.എ പറഞ്ഞു. കിഴക്കൻ […]
Read more

Recent News