Author: Anju Jolly Alex

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും ചിത്രീകരിക്കാനുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലത് വശത്തായി പ്രത്യേകം ക്യാമറ സജീകരിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകർ ഇത് എന്തിനെന്ന് ചോദ്യം ഉയർത്തിയതോടെ പിആർഡി ജീവനക്കാർ ക്യാമറ മാറ്റുകയായിരുന്നു.ഇന്ന് രാവിലെ പ്രളയദുരിതാശ്വാസമടക്കം പ്രഖ്യാപിക്കുന്നതിനായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാർത്താസമ്മേളനം ഉണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലെത്തിയ മാധ്യമ പ്രവർത്തകരാണ് പതിവില്ലാതെയുള്ള ക്യാമറ ശ്രദ്ധിച്ചത്. പിന്നീട് […]
Read more

ക്ലബ്ബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങി നെയ്മർ

ബ്രസീൽ ഇതിഹാസ താരം നെയ്മർ ഫുട്ബോൾ പൂർണമായും നിർത്തുന്നതായി സൂചന. അന്താരാഷ്ട്ര ഫുട്‍ബോളിന് പിന്നാലെ ക്ലബ്ബ് ഫുട്ബാളിൽ നിന്നും താരം വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നെയ്മർ വ്യക്തമാക്കി. 2026ലെ ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു. നിലവിൽ സാന്റോസിലാണ് നെയ്മർ കളിക്കുന്നത്. ഈ വർഷം അവസാനത്തോടെയാണ് സാന്റോസുമായുള്ള കരാർ […]
Read more

ഇന്ത്യയിലെ ഐമാക്സ് റിലീസുകളില്‍ ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി ഒഡീസി

‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ഐമാക്സ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ഒഡീസി. ഇന്ത്യയിലെ 34 ഐമാക്സ് സ്ക്രീനുകളില്‍ നിന്നായി 63 കോടിയാണ് ഒഡീസ്സി നേടിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍റെ തന്നെ ഓപണ്‍ഹെയ്മറിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസിലെ ലൈഫ് ടൈം കളക്ഷനെ […]
Read more

ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടി

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരഭൂമിയുടെ സര്‍വ്വേയും ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തടഞ്ഞു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി തദ്ദേശവാസികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനാണ് […]
Read more

അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി

കൊച്ചി: സുരക്ഷിതമല്ലാത്തതും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കീമ) നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി.2024-ൽ കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരാജയപ്പെട്ടതിനെത്തുടർന്ന് സംഘടന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് […]
Read more

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട് MVD

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാന്‍ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിയമം എല്ലാവര്‍ക്കും […]
Read more

ജൂഡ് ആന്തണിക്ക് വില കൂടിയ വാച്ച് സമ്മാനമായി നൽകി സുചിത്ര മോഹൻലാൽ

തുടക്കം ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ആഗസ്റ്റ് ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ സുചിത്ര മോഹൻലാൽ നൽകിയ സ്നേഹ സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്തണി. ജീവിതക്കാലം മുഴുവൻ സൂക്ഷിക്കാനുള്ള സമ്മാനം എന്നാണ് ജൂഡ് പറയുന്നത്. സുചിത്രയും മകളും തനിക്ക് ചേച്ചിയും അനിയത്തിയുമാണെന്നും ജൂഡ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സ്റ്റോറി പങ്കുവെച്ചാണ് പ്രതികരണം. ‘ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാൽ […]
Read more

സിജെപി രാഷ്ട്രീയ പാര്‍ട്ടിയാകില്ല, സമ്മര്‍ദ്ദ ശക്തിയായി തുടരാൻ തീരുമാനം

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി രാഷ്ട്രീയ പാര്‍ട്ടിയാകില്ല. രാജ്യത്ത് ഒരു സമ്മര്‍ദ്ദ ശക്തിയായി തുടരാനാണ് സിജെപിയുടെ തീരുമാനം. മുംബൈയിലെ സിജെപി യോഗത്തിലാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇനിയും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. സോനം വാങ് ചൂക്കിനെ സിജെപിയുടെ മുഖ്യ ഉപദേശകനായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. രാജ്യത്തെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സർക്കാരിന്റെ ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. കാവേരി നദീജല തര്‍ക്കത്തിലും പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ […]
Read more

ഉർവശിയും ജോജു ജോർജ്ജും ഒന്നിച്ചെത്തുന്നു; ‘ആശ’യുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. ഉർവശിയുടേയും ജോജുവിൻ്റേയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 -ന് ആണ് സിനിമ ആ​ഗോളതലത്തിൽ റിലീസ് ചെയ്യുക. പ്രേക്ഷകരിൽ കൗതുകമുണർത്തുന്നതാണ് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്. […]
Read more

Recent News