Author: Anju Jolly Alex

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ […]
Read more

വിസ്മയ മോഹൻലാലിനെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. തതവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് വിസ്മമയുടെ വസ്ത്രധാരണവും സ്വഭാവവും ഒക്കെയാണ്. പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത വിസ്മയ താരപുത്രി എന്ന ജാഡയില്ലാതെ എല്ലാവരുമായും കൂളായി സംസാരിക്കുന്നത് കണ്ട് കയ്യടിച്ചു സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇപ്പോഴിതാ വിസ്മയെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും […]
Read more

ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമാകാൻ ‘വാരണാസി’

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ വാരണാസി. ബാഹുബലി സംവിധായകന്‍റെ ബിഗ് കാന്‍വാസ് ചിത്രം എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. ഇന്ത്യന്‍ ബിഗ് സ്ക്രീനിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രതിനായകനാവുന്നതാവട്ടെ പൃഥ്വിരാജ് സുകുമാരനും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. പൂര്‍ണ്ണമായും ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും വാരണാസിയെന്ന് രാജമൗലി പറയുന്നു. […]
Read more

പൂര്‍ണ സൂര്യഗ്രഹണം ഓഗസ്റ്റ് 12 ന്

ഏഴ് ദിവസത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. വര്‍ഷത്തിലെ രണ്ടാമത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സൂര്യഗ്രഹണം 2026 ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സംഭവിക്കാന്‍ പോകുന്നത്. ഇത് ഒരു പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും. അതായത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടും. അങ്ങനെ പകല്‍ രാത്രി പോലെ ദൃശ്യമാകും.2026 ലെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17 നാണ് സംഭവിച്ചത്. ഇത് ഒരു വാര്‍ഷിക സൂര്യഗ്രഹണമായിരുന്നു. അതായത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടുന്നില്ല. ആ ഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ മൂടുമ്പോള്‍ തിളങ്ങുന്ന […]
Read more

തൃശ്ശൂരിൽ നൃത്താധ്യാപികയെ കഴുത്ത് ഞെരിച്ചു കൊന്നു

തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. പിന്നാലെ ഉണ്ടായ വാക്ക് തർക്കങ്ങൾക്കിടെയാണ് കൊലപാതകം എന്നാണ് പൊലീസ് നഗമനം. 55 വയസുകാരിയായ ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വി​ഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് […]
Read more

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. […]
Read more

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര; ടീമിൽ ഇടം നേടി യുവ സ്പിന്നർമാർ

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ സ്പിന്നർമാർ കൂടി ഇടംനേടി. പുതുതായി നാല് സ്പിന്നർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിപ്രജ് നിഗം, ഹർഷ് ദുബെ, ശിവംഗ് കുമാർ, തനുഷ് കോടിയാൻ എന്നിവരെയാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിനൊപ്പം ചേർന്ന താരങ്ങൾ.ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസിൽ നിന്നുള്ള താരമാണ് വിപ്രജ് നിഗം. കൂടാതെ ഇന്ത്യ ‘എ’ ടീമിലെ അംഗം കൂടിയാണ് ഈ ലെഗ് സ്പിൻ ഓൾറൗണ്ടർ. അതേസമയം, വിദർഭയിൽ നിന്നുള്ള ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടറാണ് […]
Read more

ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകാൻ തയാറെന്ന് ബെൻ സ്റ്റോക്ക്‌സ്

നൈറ്റ് ക്ലബ് വിവാദത്തിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സിന്റെ വിരമിക്കൽ. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ ടീമിന്റെ പരിശീലക കുപ്പായം അണിയാൻ തയാറാണെന്നു വ്യക്തമാക്കുകയാണ് സ്റ്റോക്സ്. ‘ഫോർ‍ ദ് ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണ് മുപ്പത്തിയഞ്ചുകാരൻ മനസ്സ് തുറന്നത്. ‘എനിക്ക് ഈ മത്സരരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. കോച്ചിന്റെ വേഷമാണ് അതിനു ബെസ്റ്റ്. ഉത്തരവാദിത്തിന്റെ ഭാരം എന്താണെന്ന് ക്യാപ്റ്റനായിരുന്ന എനിക്ക് വ്യക്തമായി അറിയാം. […]
Read more

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; ഉടൻ കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്. ഫോറൻസിക് പരിശോധന ഫലം വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. കഴിഞ്ഞ മെയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിന്‍റെ ക്രൂരമായ പീഡനത്തെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചത്. പോസ്റ്റ്മോർട്ടം […]
Read more

ബജറ്റില്‍ പുതുമയില്ല; വിമർശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബജറ്റില്‍ പുതുമയില്ലെന്നാണ് വിമര്‍ശനം. കാവേരി നദീജല പ്രശ്‌നത്തെ ഉയര്‍ത്തി കാണിച്ചാണ് ഉദയനിധി പ്രതികരിച്ചത്. കാവേരിയില്‍ വെള്ളമില്ലെന്നും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ പല പ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജൂലൈ മാസം കാവേരി നദീജലത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിനോട് വിഷയം സംസാരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ധൈര്യമില്ലെന്നും […]
Read more

Recent News