Author: Anju Jolly Alex

നാനി നായകനാകുന്ന പുതിയ ചിത്രം ‘ദ പാരഡൈസ്’ ടീസർ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ടീസർ പുറത്ത്. ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ഒരു മാസ്സ് ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ടീസറിൻ്റെ ഹൈലൈറ്റ്. അതിനൊപ്പം ടീസറിലെ പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. വയലൻസിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ സൂചിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ […]
Read more

രാജേഷിൻ്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി; മൃതദേഹം എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിൽ

കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് എന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പിന്നീട് ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്.സ്വയരക്ഷക്ക് ധരിച്ച ലൈഫ് […]
Read more

കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; മരണം രണ്ടായി

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടില്‍ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട […]
Read more

ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം; പണവും മൊബൈൽ ഫോണും കവർന്നു

ഗുരുവായൂർ: ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം. തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ ചില്ല് വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാൾ അകത്ത് കയറുന്നതും ഒരാൾ പുറത്ത് കാവൽ നിൽക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
Read more

പാലക്കാട് സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.
Read more

തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ ശരിയാക്കട്ടെ; ജി. സുധാകരൻ

ആലപ്പുഴ: എംഎൽഎമാരായ റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ. തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്ന് ശരിയാക്കട്ടെയെന്ന് സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ ഒരു പ്രശ്നങ്ങളും ഇല്ല. വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് പ്രശ്‌നം. അതിൻ്റെ ഉത്തരവാദി കുട്ടനാട് എംഎൽഎയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എംഎൽഎമാർ കാര്യങ്ങൾ മനസിലാക്കണം. 2018 ൽ പ്രളയമുണ്ടായപ്പോൾ അയ്യോ അമ്മേ രക്ഷിക്കണേ എന്നു പറഞ്ഞ് നിലവിളിച്ചയാളല്ലേ സജി ചെറിയാനെന്നും സുധാകരൻ […]
Read more

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍

മുംബൈ: ബലാത്സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനെന്ന് വിധി. കേസില്‍ തരുണിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സര്‍ക്കാരിന്റെ അപ്പീലിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 2013ലാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ഗോവ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗോവയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയര്‍ ആയിരുന്ന സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 2021 മെയ്യിലാണ് ഗോവയിലെ സെഷന്‍സ് കോടതി തരുണ്‍ […]
Read more

ടി 20 ക്രിക്കറ്റിലെ റൺവേട്ടക്കാരനായി ജോസ് ബട്‌ലർ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി മാറി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം. 10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്. […]
Read more

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പുതിയ കരട് ആശുപത്രികൾക്ക് കൈമാറി

കൊച്ചി: സംസ്ഥാനത്തെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്, അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ലെ വ്യവസ്ഥകൾ പുതുക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ ഇതുസംബന്ധിച്ച പുതിയ കരട് ആശുപത്രികൾക്ക് കൈമാറി. സ്ത്രീകളെയും നിർധനരെയും ലക്ഷ്യമിട്ടുള്ള ചൂഷണങ്ങൾ തടയുന്നതിനായി നിരവധി കർശന ഉപാധികളാണ് പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് […]
Read more

‘ഇനി എന്താ വരാന്‍ പോകുന്നതെന്ന് നോക്കിയാല്‍ മതി’; അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ഇതിന മറുപടിയായി‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ നോക്കിയാല്‍ മതി’’ – എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു. പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ […]
Read more

Recent News