മുഖ്യമന്ത്രിയായപ്പോൾ വി. ഡി സതീശൻ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി. ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയ കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്നും അദേഹം പറഞ്ഞു.കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ […]
Read more

