Author: Anju Jolly Alex

പാകിസ്ഥാന് വേണ്ടി ഫീല്‍ഡ് ചെയ്ത സച്ചിൻ; വീണ്ടും ചർച്ചയായി ആ സംഭവം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനും രണ്ടുവര്‍ഷം മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാൻ ടീമിനായി ഫീല്‍ഡ് ചെയ്തിട്ടുണ്ടെന്ന സംഭവം ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. 1989-ല്‍ പാകിസ്ഥാനെതിരെ കറാച്ചിയിലാണ് 16-ാം വയസ്സില്‍ സച്ചിന്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിനും മുന്‍പ്, 1987-ല്‍ താരം പാകിസ്ഥാൻ ജേഴ്‌സിയില്‍ മൈതാനത്തിറങ്ങിയിരുന്നു.1987 ജനുവരി 20-ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഈ സംഭവം. അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സച്ചിന്‍ മുംബൈയില്‍ […]
Read more

രാജ്യം മുഴുവൻ സഞ്ചരിക്കും; പ്രതിഷേധത്തിന് പിന്നാലെ സിജെപിയുടെ അടുത്ത നീക്കം

മുംബൈ: ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം, രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വെച്ച് പാർട്ടി രണ്ടുദിവസത്തെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, വക്താക്കൾ, സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും […]
Read more

ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി പറഞ്ഞു. ദുരന്ത മേഖലാ സന്ദർശിക്കാൻ മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പ് വേണ്ടയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.ആകെ ഒരു ക്യാമ്പില്‍ നിന്ന് മാത്രമാണ് പരാതി വന്നതെന്നും അത് ഉടന്‍ തന്നെ […]
Read more

കോഴിക്കോട് നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് പോയതാണ് ഹരീഷ്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. കാണാതായതിനെ തുടര്‍ന്ന് സഹോദരൻ തിരക്കിയിറങ്ങി. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബസിൽ തൂങ്ങിയ നിലയിൽ ഹരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് […]
Read more

പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്ക് നോട്ടീസ് നൽകി വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി വിവരാവകാശ കമ്മീഷൻ. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകുകയും പി എസ് സിയ്ക്ക് […]
Read more

രണ്ട് ക്ലബ്ബുകളുടെ ഉടമയാകാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ച ശേഷം ഒന്നിലധികം ഫുട്ബോൾ ക്ലബ്ബുകളുടെ ഉടമസ്ഥത സ്വന്തമാക്കാൻ ലക്ഷ്യമിടുകയാണ്. തന്റെ ആഗോള ഫാന്‍ ബേസ്‌ മോണിറ്റൈസേഷന്‍ ചെയ്യാന്‍ പദ്ധതിയിടുന്ന ക്രിസ്റ്റ്യാനോ കൂടുതല്‍ ക്ലബ്ബുകളില്‍ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സ്‌പോര്‍ട്‌സ്‌ ഹോള്‍ഡിങ്‌ കമ്പനിയായ സിആര്‍7 സ്‌പോര്‍ട്‌സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ്‌ വഴി സ്‌പാനിഷ്‌ ക്ലബ്ബായ യു ഡി അല്‍മേരിയയുടെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്‌. അവിടെ അവസാനിക്കുന്നില്ല ക്ലബ്ബുകളില്‍ നിക്ഷേപം നടത്താനുള്ള ക്രിസ്റ്റ്യാനോയുടെ താത്‌പര്യം. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന […]
Read more

മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പ്രളയകാലത്തെ വീഡിയോ പങ്കുവെച്ച് കെ. യു ജെനീഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാർ പ്രതിപക്ഷ വിമർശനങ്ങൾ നേരിടുന്നതിനിടെ മുഖ്യമന്ത്രി വി. ഡി സതീശന്‍റെ 2018 പ്രളയകാലത്തെ വീഡിയോ പങ്കുവെച്ച് കെ. യു ജെനീഷ് കുമാർ എംഎൽഎ. നാട് വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു ജനപ്രതിനിധി എന്ന നിലയിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും പരമാവധി ഒഴിവാക്കണമെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും കണ്ടില്ലെന്നു നടിക്കുകയും മൗനം പാലിക്കുകയും ചെയ്തു. എന്നാൽ ജനങ്ങളുടെ ദുരിതത്തിനിടയിലും ഉത്തരവാദിത്വമില്ലാത്ത സമീപനങ്ങളും രാഷ്ട്രീയ നാടകങ്ങളും ആവർത്തിക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതിരിക്കുമെന്ന് ജെനീഷ് ഫേസ്ബുക്കിൽ […]
Read more

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഇനി സമയം നീട്ടി നൽകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ, കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം […]
Read more

ഫിഫ പ്രസിഡൻ്റ് ജിയാനി ഇന്‍ഫൻ്റിനോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവേഫ

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് വില്‍ക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവേഫ. ലോക ഫുട്‌ബോള്‍ രംഗത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും നശിപ്പിക്കരുതെന്ന് യുവേഫ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭാവിയില്‍ നിയമനടപടി ആവശ്യമായി വന്നാല്‍ ആവശ്യമായ രേഖകളും തെളിവുകളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രേഖകള്‍ നശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് യുവേഫ ഇന്‍ഫന്റിനോയ്ക്ക് അയച്ചിട്ടുണ്ട്. ലോകകപ്പിന്റെ നടത്തിപ്പില്‍ കുഷ്‌നര്‍ കുടുംബം ഉള്‍പ്പെടെയുള്ള സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ […]
Read more

കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി,ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല.തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതിനിടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ […]
Read more

Recent News