Author: Anju Jolly Alex

മഴ ലഭിച്ചിട്ടും കർണാടക വെള്ളം വിട്ടുനൽകിയില്ല; സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽനിന്ന് […]
Read more

പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ച് ടീം ‘ജി.ഡി.എൻ’ ടീം

ആർ. മാധവൻ നായകനാകുന്ന ചിത്രം ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ട്രെയിലർ കാണുകയും അത് ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ കോയിൻസ് നേടുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10 ഗ്രാം സ്വർണം ലഭിക്കും. രണ്ടാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ എത്തുന്നവർക്ക് 2 ഗ്രാം സ്വർണം വീതം സമ്മാനമായി നൽകും. […]
Read more

അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: മെട്രോമാൻ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും വിദഗ്ധ സമിതി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും കേന്ദ്രം […]
Read more

പഠിച്ചത് സ്‌കോളര്‍ഷിപ്പും ലോണും ഉപയോഗിച്ച്; അമിത് തിവാരിക്ക് മറുപടി നൽകി അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടി നൽകി അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും […]
Read more

സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. അതേസമയം പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടും കാരണമാണ് കേരളത്തിന് അതിവേഗ തീവണ്ടിപ്പാത നഷ്ടമായതെന്ന് ജോൺ ബ്രിട്ടാസ് എംപി […]
Read more

സന്നദ്ധ പ്രവർത്തകരെ അവഹേളിക്കാൻ പാടില്ല; മന്ത്രി സണ്ണി ജോസഫി​ൻ്റെ പരാമർശത്തെ വിമർശിച്ച് എം.വി ജയരാജൻ

തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകർ സ്വന്തം റിസ്‌കിലാണ് വന്നതെന്ന മന്ത്രി സണ്ണി ജോസഫി​ന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാവ് എം.വി ജയരാജൻ. സന്നദ്ധ പ്രവർത്തകരെ അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ദുരന്ത സമയത്ത് അപകടങ്ങളിൽ ഓടിയെത്തുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മഴക്കെടുതികൾക്കിടയിലെ പൊന്നാനി വിരുന്നിനെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനെ ആരും എതിർക്കുന്നില്ല. മറ്റു പരിപാടികൾ റദ്ധാക്കി തിരുവനന്തപുരത്തു […]
Read more

കുവൈത്തിൽ നഴ്‌സുമാരുടെ അലവൻസുകളിലും ബോണസുകളിലും വർധനവ്

കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവൻസുകളിലും ബോണസുകളിലും കാര്യമായ വർധനവ് വരുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു. തസ്തികകൾ, തൊഴിൽ പരിചയം, പ്രൊമോഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. തൊഴിൽ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയർത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകൾ നടപ്പിലാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ജോലി സ്വഭാവ അലവൻസ്, ജോബ് ലെവൽ ബോണസ്, പ്രോത്സാഹന അലവൻസ്, ക്ഷാമബത്ത, […]
Read more

അസമിൽ 15 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ഗുവാഹത്തി: അസമിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി 15കാരിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് 15കാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15കാരിയുടെ മുഖവും തലയും തല്ലിത്തകർത്ത നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലായിരുന്നു 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനവും കൊലപാതകവുമാണ് നടന്നതെന്നാണ് കുടുംബം സംശയിക്കുന്നത്. എന്നാൽ […]
Read more

‘ആ തീരുമാനത്തിൽ നിന്ന് മാറിയത് ജയിലര്‍ 2വിന് വേണ്ടി മാത്രമെന്ന്’ വിജയ് സേതുപതി

മറ്റ് സിനിമകളില്‍ കാമിയോ വേഷങ്ങള്‍ ചെയ്യില്ലെന്ന് താൻ തീരുമാനിച്ചതാണെന്നും എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന്‌ മാറിയത് ജയിലര്‍ 2വിന് വേണ്ടി മാത്രമാണെന്നും നടൻ വിജയ് സേതുപതി. രജനീകാന്തിനോടുള്ള കടുത്ത ആരാധന കൊണ്ടാണ് താന്‍ ജയിലര്‍ 2വില്‍ കാമിയോ റോള്‍ ചെയ്തതെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താര പദവി നിലനിര്‍ത്തുന്ന രജിനികാന്തില്‍ നിന്ന് പഠിക്കാനുള്ള അവസരമാണ് ‘ജയിലര്‍ 2’ സ്വീകരിക്കാന്‍ പ്രധാന കാരണമായതെന്നും വിജയ് സേതുപതി പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ […]
Read more

മഴക്കെടുതി; സ്ഥിതിഗതികള്‍ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം […]
Read more

Recent News