Author: Anju Jolly Alex

പാലക്കാട് പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നെല്ലിയാമ്പതി സ്വദേശി ജയന്തിയാണ് മരിച്ചത്. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി […]
Read more

കോട്ടയം ജില്ലയിൽ മഴ ശക്തം; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ അർധരാത്രിയും പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു […]
Read more

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

റൊണാള്‍ഡോയും പങ്കാളി ജോര്‍ജിനയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് എട്ടിന്

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഉടന്‍. റൊണാള്‍ഡോയുടെ ജന്മദേശമായ മദീറ ദ്വീപില്‍ വെച്ച് ഓഗസ്റ്റ് എട്ടിനാണ് വിവാഹച്ചടങ്ങുകള്‍. തീയതിയെക്കുറിച്ച് ക്രിസ്റ്റിയാനോ സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും ഓഗസ്റ്റ് എട്ടിന് ചടങ്ങുകള്‍ നടക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദീറയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലില്‍ വെച്ച് ഇരുവരും വിവാഹിതരാകും. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ‘സവോയ് പാലസില്‍’ വെച്ച് മറ്റുപരിപാടികള്‍ നടക്കും. ഹോട്ടലില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിഥികള്‍ക്ക് രണ്ട് ഫ്‌ളോറുകളിലും പ്രധാന […]
Read more

കോഴിക്കോട് കോടഞ്ചേരി റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ […]
Read more

കുവൈത്തിന് നേരെ വീണ്ടും ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തി കടന്നെത്തിയ ഡ്രോണുകൾ കുവൈത്ത് സൈന്യം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് ആക്രമണ ഭീഷണിയെ ചെറുത്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ വ്യക്തമാക്കി. വടക്കൻ കുവൈത്തിലെ പ്രമുഖ സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിൽ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങൾക്കും നേരെയാണ് ഇറാൻ ആക്രമണം ലക്ഷ്യമിട്ടതെന്ന് അൽ-അത്വാൻ പറഞ്ഞു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിൽ […]
Read more

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു

വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക.കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്. ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. അന്നേദിവസം വൈകിട്ട് […]
Read more

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കും. രണ്ടു മാസത്തിനകം തുടങ്ങുമെന്നും പരീക്ഷണാടിസ്ഥാനത്തിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ആരും പൊതിച്ചോറ് നല്‍കേണ്ട എന്നല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. […]
Read more

ഇലോൺ മസ്‌കിന്റെ ആസ്തി മൂല്യത്തിൽ ഇടിവ്

ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ ആസ്തി മൂല്യത്തിൽ വലിയ ഇടിവ് നേരിട്ടതായി റിപ്പോർട്ട്. സ്‌പേസ്‌എക്‌സ് ഓഹരികൾ കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് മസ്‌കിന്റെ വ്യക്തിഗത സമ്പത്തും ജൂണിലെ സ്‌പേസ്‌എക്‌സ് ഐപിഒയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.സ്‌പേസ്‌എക്‌സ് ഓഹരി ജൂൺ 16-ന് ഒരു ഓഹരിക്ക് 201.80 ഡോളർ എന്ന ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ അതിനുശേഷം ഓഹരിവില ഏകദേശം 46 ശതമാനം ഇടിഞ്ഞ് 108.37 ഡോളർ എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ഇതാണ് കമ്പനിയുടെ വിപണി […]
Read more

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലയില്‍ തുടര്‍ച്ചയായി […]
Read more

Recent News