Author: Anju Jolly Alex

ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ നടപടിയുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ അസാധാരണ നടപടിയുമായി ബിജെപി ഭരണസമിതി. കൗണ്‍സിലറുടെ ഫോണ്‍ എടുക്കാത്തതിന് കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ നിന്ന് ക്ലര്‍ക്ക് സന്ധ്യാ റാണിയെ കടകംപള്ളി സോണലിലേക്ക് സ്ഥലംമാറ്റി. വലിയശാല കൗണ്‍സിലര്‍ സൂര്യ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നാണ് ആരോപണം. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നുവെന്നാണ് സന്ധ്യാ റാണി പറഞ്ഞത്. ഭരണപരമായ സൗകര്യാര്‍ഥം തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇ4 സെക്ഷന്റെ ചുമതല വഹിക്കുന്ന സന്ധ്യാറാണിക്ക് കടകംപള്ളി സോണല്‍ ഓഫീസിലെ കാഷ്യറുടെ […]
Read more

പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതി; ദുരൂഹതകൾ നീക്കാനൊരുങ്ങി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രണയനൈരാശ്യം കൊണ്ട് മാത്രം ഒരു പെൺകുട്ടി പത്ത് പേർക്കെതിരെ ഇത്തരമൊരു ഗുരുതര മൊഴി നൽകുമോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കാൻ കൂടൽ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലോടെ അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു. പോക്സോ കേസായതിനാൽ പെൺകുട്ടിയെ ഒരിക്കൽ കൂടി കൗൺസിലിംഗിന് വിധേയമാക്കാനും, കൃത്യമായ അന്വേഷണത്തിന് ശേഷം […]
Read more

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് മന്ത്രി സണ്ണി ജോസഫ്

കോഴിക്കോട്: വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി […]
Read more

തങ്ങൾ സിപിഎം ഭക്തരല്ല; ജിതിൻ ഭാസ്കറിന് സ്വീകരണം നൽകിയതിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സിപിഎം സ്വീകരണം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എംഎൽഎ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സിപിഎം പരസ്യമായി സ്വീകരണം ഒരുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും ഒരു കാരണവശാലും വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പാറക്കൽ അബ്ദുള്ള വ്യക്തമാക്കി. ഒരു കൂട്ടർ ഈ നാടിന്റെ […]
Read more

‘എം.വി ഗോവിന്ദനാണ് യഥാർത്ഥ വര്‍ഗവഞ്ചകൻ’; ജി. സുധാകരൻ

ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെ കടന്നാക്രമിച്ച് ജി. സുധാകരന്‍ എംഎല്‍എ. എം വി ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജി. സുധാകരന്‍ വര്‍ഗവഞ്ചകനാണെന്ന എം. വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദനെയും പരാമര്‍ശിച്ചുള്ള എം വി ജയരാജന്റെ പ്രസ്താവനയിലേക്ക് തന്റെ പേര് പറയേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ലെന്നും ഗോവിന്ദന്റെ രാഷ്ട്രീയ വകതിരിവുകേട് ആണ് അതെന്നും […]
Read more

കാസര്‍കോട് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പത്തനംതിട്ടയില്‍ ബുധനാഴ്ച പണി മുടക്കും

കാസര്‍കോട്: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് […]
Read more

വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കര്‍

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിന്‍ ഭാസ്‌കര്‍.പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്നാണ് വെല്ലുവിളി. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. ജൂലൈ 13നാകും കേസില്‍ വിധി പറയുക. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. […]
Read more

എം.വി ഗോവിന്ദനെ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; ടി. കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം.വി ജയരാജന് ഗൂഡ ലക്ഷ്യമുണ്ടെന്ന് ടി. കെ ഗോവിന്ദൻ എംഎൽഎ. എം. വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായെതെന്നും അദ്ദേഹം പറഞ്ഞു. ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. ഒരു പാർട്ടിയിലേക്കും ഇനിയില്ല […]
Read more

അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽന മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി അൻസിബ ​ഹസൻ. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു. അവർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. അങ്ങനെയെങ്കിൽ പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ […]
Read more

Recent News