Author: Anju Jolly Alex

ഒന്നരമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ വിഭജനം പൂർത്തിയായില്ല; ഘടക കക്ഷികൾക്ക് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ വിഭജനം പൂർത്തിയാക്കാത്തതിൽ ഘടക കക്ഷികൾക്ക് അതൃപ്തി. യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനങ്ങൾക്കായി ഘടക കക്ഷികൾ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും യുഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കാം എന്നാണ് കോൺഗ്രസിന്റെ നിലപാട്. സംസ്ഥാന ബജറ്റ് കഴിഞ്ഞാലുടൻ യുഡിഎഫ് യോഗം വിളിച്ച് ബോർഡ്- കോർപറേഷൻ വിഭജന ചർച്ചയിലേക്ക് കടക്കുമെന്നായിരുന്നു ഘടകകക്ഷികൾ കണക്കുകൂട്ടൽ. എന്നാൽ കഴിഞ്ഞ മാസം 19ന് ബജറ്റ് അവതരണം കഴിഞ്ഞെങ്കിലും യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്ന […]
Read more

വീണ്ടും രാജി; സീനിയര്‍ ഗവണ്‍മെൻ്റ് പ്ലീഡര്‍ അഡ്വ. എം.വി വിപിന്‍ രാജിവെച്ചു

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിൽ ചുമതലയുള്ള സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് എം. വി വിപിന്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. നിയമവകുപ്പ് രാജി അംഗീകരിച്ചു. എം. വി വിപിന് സിപിഐഎം ബന്ധം ഉണ്ടെന്ന് ചൂണ്ടികാട്ടി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രാജി. കളമശ്ശേരിയിലെ പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിപിന്‍ പങ്കെടുത്തിരുന്നുവെന്ന ആക്ഷേപമാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്. അതിനിടെ സീനിയര്‍ […]
Read more

വൈഭവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്

വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. വൈഭവ് പ്രതിഭയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരെ പോലെ മികച്ചതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പ്രായമില്ല, മറിച്ച് പ്രകടനമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്‌കാസ്റ്റിനിടെ ആയിരുന്നു കപിൽ ദേവിന്റെ പ്രതികരണം. ‘വൈഭവ് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ടി20 യിൽ അവൻ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിലും അവന് തന്റെ പ്രകടന മികവ് തെളിയിക്കേണ്ടതുണ്ട്. […]
Read more

ബോളിവുഡ് താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി

ബോളിവുഡ് താരം ആമിര്‍ ഖാന്‍ 61-ാം വയസ്സിൽ വീണ്ടും വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ​ഗൗരി സ്പ്രാട്ട് ആണ് വധു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും ഡേറ്റിം​ഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 61 കാരനായ ആമിറിന്‍റെ മൂന്നാം വിവാഹമാണ് ഇത്. 47 കാരിയായ ​ഗൗരിയുടെ രണ്ടാം വിവാഹവും. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, […]
Read more

‘പെദ്ധി’ ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ പെദ്ധിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ ഒമ്പത് മുതല്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നടക്കും. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ […]
Read more

ലൈവിൽ ലഹരി ഉപയോഗം; മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ

ഷാർജ: ലൈവ് സ്ട്രീമിം​ഗിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ […]
Read more

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ബാക്കിയുള്ളത് 12 കോടിയിലേറെ രൂപ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപയെന്ന് കണക്ക്. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്. ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. […]
Read more

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ. പരിശീലനത്തിനിടെ ബൗള്‍ ചെയ്യുന്ന ചിത്രങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയുള്ള ടി20 പരമ്പരകളില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിലും സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ നാട്ടില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമല്ലാത്തതിനാലാണ് ഈ മത്സരം അദ്ദേഹം ഒഴിവാക്കിയത്. […]
Read more

ആഭ്യന്തര ഓഡിറ്റിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി, മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രികളിലും അദ്ദേഹത്തിന്റെ മിന്നല്‍ സന്ദര്‍ശനമുണ്ടായിരുന്നു. അതില്‍ വയനാട് മെഡിക്കല്‍ കോളജില്‍ […]
Read more

ബ്രസീലിന് ആശ്വാസവാർത്ത; റഫീന്യ പരിക്കില്‍ നിന്ന് മുക്തനാകുന്നു

പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി ബ്രസീല്‍ ടീമിന് ആശ്വാസ വാര്‍ത്തയുമായി കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ഫോര്‍വേഡ് താരം റഫീന്യ സുഖംപ്രാപിച്ചുവരികയാണെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചു. ബാഴ്സലോണ വിങ്ങറായ താരം ഇതുവരെ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് താരത്തെ കളത്തിലിറക്കാന്‍ സാധിക്കുമെന്നും ആഞ്ചലോട്ടി പറഞ്ഞു. ‘റഫീന്യയുടെ കാര്യത്തില്‍ മികച്ച പുരോഗതിയുണ്ട്. അവന്‍ ഇതുവരെ 100% ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല, എങ്കിലും ബെഞ്ചിലിരിക്കാനും ഏതാനും മിനിറ്റുകള്‍ […]
Read more

Recent News