Author: Anju Jolly Alex

പൊലീസ് സ്റ്റേഷനകത്ത് വെച്ച് സിഐയെ ആക്രമിച്ചു; കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിൽ. കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദു കൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ മാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ കൈവശം […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പ്രതിസന്ധിയിൽ എൽഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കനത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി. പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും […]
Read more

ഇ. ശ്രീധരൻ്റെ അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി

തിരുവനന്തപുരം: ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാനൊരുങ്ങി സര്‍ക്കാര്‍ ഉപസമിതി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതിയുടെ സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. ഇ. ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ […]
Read more

‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ പുസ്തകത്തിനെതിരെ കേസെടുക്കാമെന്ന് കോടതി

കോഴിക്കോട്: എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേര്‍ന്നെഴുതിയ ‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം. ടി വാസുദേവന്‍ നായരുടെ മകള്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് കോടതി. ദീതി ദാമോദരന്‍, എച്ച്മുക്കുട്ടി, പ്രസാധകര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. ഓഗസ്റ്റ് നാലിന് കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വീണ്ടും പരിഗണിക്കും. പുസ്തകം അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും കുടുംബത്തിന്റെ അനുമതി ഇല്ലാതെ എഴുതിയ പുസ്തകം പിന്‍വലിക്കണമെന്നും എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി പരാതിയില്‍ പറഞ്ഞിരുന്നു. […]
Read more

‘അച്യുത അവതാര’ത്തിലെ പുതിയ ഗാനം റിലീസായി

പ്രമുഖ കന്നഡ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ആയി. ‘സെയ്ലർ ഓഫ് പെയിൻ’ എന്ന ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, […]
Read more

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്കും SIക്കുമെതിരെ കേസെടുക്കണമെന്ന് കോടതി

കൊച്ചി: നടി അൻസിബ ലക്ഷ്മിപ്രിയയ്‌ക്കെതിരെ നൽകിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നൽകിയത്. ലക്ഷ്മിപ്രിയ, ഭര്‍ത്താവ് പി ജയേഷ്, ഹില്‍പാലസ് വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെയാണ് പരാതി. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയിലാണ് കോടതി നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തന്നെ തടഞ്ഞുവെച്ചെന്നും നിര്‍ബന്ധിച്ച് മാപ്പെഴുതി വാങ്ങിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര […]
Read more

പശ്ചിമബംഗാളിൽ എംഎൽഎമാർക്ക് പ്രേമചന്ദ്രൻ എംപിയുടെ വക പരിശീലനം

കൊൽക്കത്ത: പശ്ചിമബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾക്ക് എൻ.കെ പ്രേമചന്ദ്രൻ എം.പി.യുടെ വക പരിശീലനം. അംഗങ്ങൾക്ക് പാർലമെന്ററി നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച് അവബോധം നൽകുന്നതിനാണ് അദ്ദേഹം എത്തിയത്. ഇക്കാര്യങ്ങളിൽ ലോക്‌സഭാ സെക്രട്ടേറിയറ്റും ബംഗാൾ നിയമസഭയും സംയുക്തമായാണ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയത്. പ്രേമചന്ദ്രനുൾപ്പെടെയുള്ളവർ പരിശീലകരായി. പാർലമെന്ററി രംഗത്തെ പരിചയസമ്പത്തും വൈദഗ്ധ്യവും പരിഗണിച്ചാണ് പരിശീലകരെ നിയോഗിക്കുന്നത്. ‘നിയമനിർമാണ നടപടിക്രമങ്ങളും സ്വകാര്യ ബില്ലുകളും’ എന്ന വിഷയത്തിലായിരുന്നു പ്രേമചന്ദ്രന്റെ ക്ലാസ്. ബില്ലുകൾ സൂക്ഷ്മമായി പഠിച്ച്, വിവിധതലങ്ങളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തി […]
Read more

കൈവശം രണ്ട് ജോഡി ആനക്കൊമ്പുകൾ; വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ

കൊച്ചി: ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്. മാർച്ചിൽ മലയാറ്റൂർ ഡിഫ്ഒയ്ക്ക് നൽകിയ അപേക്ഷയിൽ നടപടി ആരംഭിച്ചിട്ടുണ്ട്. 2011 ഡിസംബ‍ര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് […]
Read more

‘ഊര്’ മതിയെന്നാവശ്യം; പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്ന് മന്ത്രി തുളസി

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി മന്ത്രി കെ.എ തുളസി. പേരുമാറ്റം കൊണ്ടുമാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പേരുമാറ്റങ്ങൾക്കെതിരേ അതത് സമൂഹത്തിൽനിന്നുതന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആദിവാസികളടക്കം ‘ഊര്’ എന്ന പേര് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെന്നും പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടികജാതി വനിതാസംരംഭകർക്കായി പുതിയ സാമ്പത്തികസഹായപദ്ധതി സർക്കാർ പ്രഖ്യാപിച്ചതായും മന്ത്രി കെ.എ തുളസി അറിയിച്ചു. സാമൂഹികപ്രവർത്തക ദാക്ഷായണി വേലായുധന്റെ പേരിലാണ് പദ്ധതി. ഇതുവഴി പട്ടികവിഭാഗ സ്വയംസഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപവരെ സഹായധനം നൽകും. പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന […]
Read more

എന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതില്‍ എതിര്‍പ്പ്

മുംബൈ: എന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിൽ ദേശീയതലത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാഎന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതില്‍ എതിര്‍പ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയെ നേതൃത്വം നിലപാട് അറിയിച്ചു. ലയനം വേണ്ടെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുളളവരെ അംഗത്വം നല്‍കി സ്വീകരിക്കാമെന്നും അവര്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. അതിനപ്പുറം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയനം വേണ്ടെന്നാണ് […]
Read more

Recent News