Author: Anju Jolly Alex

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നത്. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സർക്കാർ വിശദ പരിശോധന നടത്തും. ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിലുണ്ട്. എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. […]
Read more

പൊതുജനങ്ങൾക്ക് ലോക്ഭവനിലെത്തി പ്രശ്നങ്ങൾ ബോധിപ്പിക്കാമെന്ന് ഗവർണർ

ചെന്നൈ: തമിഴ്നാട്ടിൽ പൊതുജനങ്ങൾക്ക് ലോക്ഭവനിലെത്തി പ്രശ്നങ്ങൾ ബോധിപ്പിക്കാമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരുമായി ജില്ലാതല അവലോകനയോഗം വിളിച്ച ഗവർണറുടെ നടപടിക്കെതിരേ സർക്കാരും പ്രതിപക്ഷവും രംഗത്തുവന്നിരിക്കേയാണ് തമിഴ്‌നാട്ടിൽ ആർലേക്കർ പുതിയ പോർമുഖം തുറക്കുന്നത്. ശനിയാഴ്ച ലോക്ഭവനിലെ ഭാരതമണ്ഡപത്തിൽ ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണർ ജനങ്ങളുടെ പരാതി പരിഹാരത്തിന് നേരിട്ടിറങ്ങുമെന്ന സൂചന നൽകിയത്. ജനങ്ങൾക്ക് എന്തെങ്കിലും ആവലാതികളുണ്ടെങ്കിൽ ലോക് ഭവനെ സമീപിക്കാം. ഗവർണറിൽ നിന്നോ സർക്കാരിൽ […]
Read more

മമത ബാനർജിക്ക് തിരിച്ചടി; ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ് ബലപ്രയോഗത്തിലൂടെ കയ്യടക്കിയതായി മമത വിഭാഗം പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിമത നീക്കത്തിനു ശേഷവും വിശ്വസ്തയായി തുടർന്ന ചന്ദ്രിമ ബട്ടാചാര്യയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ലഭിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും രാജിവച്ച ചന്ദ്രിമ വിമത […]
Read more

കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി […]
Read more

പരസ്യചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. പരസ്യത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവന്നു. സെറ്റിലെത്തിയ ലിസിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിൽ കാണാം. 1988ൽ പുറത്തിറങ്ങിയ […]
Read more

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; വൈഭവിന്റെ അരങ്ങേറ്റം വൈകും

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇരുടീമുകളും. ആദ്യ മത്സരം മഴ വില്ലനായി എത്തിയതോടെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനിടെ ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് സൂചന നൽകിയിരിക്കുകയാണ് ബൗളിംഗ് പരിശീലകൻ മോണി മോർക്കൽ. ടീമിനായി മുൻപ് തിളങ്ങിയിട്ടുള്ള താരങ്ങളെ മാറ്റുന്ന തരത്തിൽ പെട്ടെന്ന് ഒരു തീരുമാനം മാനേജ്‌മന്റ് എടുക്കില്ലെന്നും, അവരെ പൂർണമായി പിന്തുണയ്ക്കുമെന്നും മോർക്കൽ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ […]
Read more

‘അമിത ആത്മവിശ്വാസം തിരിച്ചടിയായി’; ലയണൽ മെസി

കഴിഞ്ഞ ദിവസം നടന്ന കാബോ വെർദെ – അർജന്റീന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന കാബോ വെർദെയെ പരാജയപ്പെടുത്തിയത്. എന്നാൽ, നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ ഞെട്ടിച്ച പ്രകടനമായിരുന്നു കാബോ വെർദെ മത്സരത്തിൽ പുറത്തെടുത്തിരുന്നത്. ആരാധകരെയും ടീമിനെയും ഒരുപോലെ മുൾമുനയിൽ നിർത്തുന്നതായിരുന്നു കാബോ വെർദെയുടെ പ്രകടനം. ഇപ്പോൾ അർജന്റീനയുടെ പ്രകടനത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ഇതിഹാസതാരം ലയണൽ മെസി.’കാബോ വെർദെയ്ക്ക് എതിരായ മത്സരം കടുപ്പമേറിയതാകുമെന്ന് ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു. സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയും തളച്ചായിരുന്നു അവരുടെ വരവ്. അതും ഒരു […]
Read more

ഒടിടി കണ്ടന്റുകളുടെ അമിത പ്രചാരണം; ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെല​ഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ടെല​ഗ്രാമിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പകർപ്പ് അവകാശമുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന […]
Read more

എംടിയുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. ഓ​ഗസ്റ്റ് നാലാം തീയതി കേസ് വീണ്ടും പരി​ഗണിക്കും. പുസ്തകത്തിനെതിരേ എം.ടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ പരസ്യമായി രം​ഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും […]
Read more

സമയക്രമം സംബന്ധിച്ച തര്‍ക്കം; വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ വടിവാളുമായി ബസ് ജീവനക്കാരന്റെ പരാക്രമം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. അക്രമണത്തില്‍ ‘ഗുരുദേവന്‍’ എന്ന ബസിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് ബസുകളും തമ്മില്‍ ഓടുന്ന സമയം സംബന്ധിച്ച് നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ന് രാവിലെ 11മണിക്ക് കലൂര്‍ സ്റ്റാന്റില്‍ വെച്ച് പാര്‍ക്കിങിനെ ചൊല്ലിയും ഇരു ബസുകളും തമ്മില്‍ […]
Read more

Recent News