ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; വൈഭവിന്റെ അരങ്ങേറ്റം വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇരുടീമുകളും. ആദ്യ മത്സരം മഴ വില്ലനായി എത്തിയതോടെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനിടെ ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് സൂചന നൽകിയിരിക്കുകയാണ് ബൗളിംഗ് പരിശീലകൻ മോണി മോർക്കൽ. ടീമിനായി മുൻപ് തിളങ്ങിയിട്ടുള്ള താരങ്ങളെ മാറ്റുന്ന തരത്തിൽ പെട്ടെന്ന് ഒരു തീരുമാനം മാനേജ്‌മന്റ് എടുക്കില്ലെന്നും, അവരെ പൂർണമായി പിന്തുണയ്ക്കുമെന്നും മോർക്കൽ കൂട്ടിച്ചേർത്തു.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലെ അരങ്ങേറ്റം വൈകുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന. ‘ബാറ്റിംഗ് ഓർഡറിൽ നിലവിൽ മാറ്റങ്ങൾ വരുത്തുക സാധ്യമല്ല. കളിക്കാരെ അവരുടെ സ്ഥിരം പൊസിഷനിൽ അല്ലാതെ ബാറ്റ് ചെയ്യിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നില്ല. പരമ്പരക്കിടെ ആവശ്യമില്ലാത്ത പരീക്ഷണങ്ങൾക്ക് ടീം ഒരുക്കമല്ല’, മോർക്കൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് നാളുകളായി സഞ്ജുവിനെ മോശം പ്രകടനത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ ബാറ്റർമാർ നിറം മങ്ങിയതോടെ ഇന്ത്യയെ രക്ഷിക്കാൻ വൈഭവ് തന്നെ ഇറങ്ങണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. എന്നാൽ, ടി20 ലോകകപ്പിലടക്കം വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജുവെന്ന് മറക്കരുത് എന്നായിരുന്നു പരിശീലകന്റെ പ്രതികരണം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News