Author: Anju Jolly Alex

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരൻ്റെ പേര് നൽകണം; വി. എം സുധീരൻ

തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പേര് നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു. കെ കരുണാകരൻ്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ […]
Read more

സഞ്ജു സാംസൻ്റെ സംഭാവനകളെ വിസ്മരിക്കരുത്; അമ്പാട്ടി റായുഡു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസന്റെ സമീപകാല സംഭാവനകളെ ആരാധകര്‍ വിസ്മരിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് ചുറ്റുമുള്ള ആവേശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ സമീപകാല ടി20 ലോകകപ്പ് വിജയത്തിലെ സഞ്ജുവിന്റെ നേട്ടങ്ങളെക്കുറിച്ച് റായുഡു ആരാധകരെ ഓര്‍മിപ്പിച്ചു. ‘സഞ്ജു സാംസണെക്കുറിച്ചും നമുക്കൊന്ന് ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, അത് തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ വെറും […]
Read more

കേരള കോണ്‍ഗ്രസ് എമ്മിൽ പൊട്ടിത്തെറി; നേതാക്കള്‍ പാര്‍ട്ടി വിട്ടു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനില്‍ വലഞ്ചുഴി തുടങ്ങിയവരും നൂറോളം പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരും. ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ […]
Read more

നോര്‍വേ സൂപ്പര്‍താരം ഭീഷണിയാണെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി നോര്‍വേ സൂപ്പര്‍താരം ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി. നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ആണ് തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയും മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാറസും വ്യക്തമാക്കി. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഹാളണ്ടിനെ തളയ്ക്കണമെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹാളണ്ടിന്റെ കളി മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ബ്രസീലിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി […]
Read more

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ – ഇംഗ്ലണ്ട് പര്യടങ്ങൾക്കായുള്ള പാക് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിബിസി) നായകസ്ഥാനത്തെ അഴിച്ചുപണിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്. ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ 16 റെസ്റ്റുകളാണ് പാകിസ്ഥാൻ കളിച്ചത്. അതിൽ 12 […]
Read more

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുള്ളപ്പോൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. പുഴകൾ, തോടുകൾ, […]
Read more

‘മേയറുടെ ധിക്കാരപരമായ സമീപനമാണ് കോർപ്പറേഷൻ പ്രതിസന്ധിക്ക് കാരണം’; വി.ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് എൽഡിഎഫ് നേതാവ് വി. ശിവൻകുട്ടി. നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം മേയറുടെ ധിക്കാരപരമായ സമീപനമാണെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു. നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് പിന്തുണ നൽകാതിരുന്നത് യു.ഡി.എഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചന നടത്താത്തതുകൊണ്ടാണ്. അടി കിട്ടിയ ശേഷമാണ് യു.ഡി.എഫ് നേതാക്കൾക്ക് കാര്യം മനസിലായതെന്നും, അവിശ്വാസ പ്രമേയത്തിന് […]
Read more

ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇൻ്റർനാഷണൽ ഫാൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2 മുതൽ 12 വരെ ആണ് ബൈഫാൻ അരങ്ങേറുന്നത്. ദുൽഖറിന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ […]
Read more

‘കേന്ദ്രം നടപ്പിലാക്കിയ പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്’; വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന് മുന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. എറണാകുളത്തെ കോറോ ഹെല്‍ത്തെന്ന ഐടി കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചു വിടലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 750 തൊഴിലാളികളെയാണ് കമ്പനി യാതൊരു കാരണവും കാണിക്കാതെ പിരിച്ചു വിട്ടത്. ലേബര്‍ കോഡിലൂടെ തൊഴില്‍ സുരക്ഷയെ കേന്ദ്രം അട്ടിമറിച്ചെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇതിലൂടെ തൊഴില്‍ മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമായി. തൊഴിലാളികളെ ഏത് സമയവും പിരിച്ചു വിടാന്‍ കഴിയുന്ന സ്ഥിതിയായി. കടുത്ത തൊഴില്‍ […]
Read more

അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് എസ്.സുരേഷ്

കൊച്ചി: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ ബിജെപിക്കൊപ്പം കൂടിയത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടുള്ള താല്‍പര്യം കൊണ്ടാണെന്നും ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇടനിലക്കാരെ വച്ച് കോടികള്‍ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ലെന്നും എസ് സുരേഷ് പറഞ്ഞു. ‘ആരോപണം ഉന്നയിക്കുന്നവരെ നീചമായ ആരോപണം ഉന്നയിച്ച് അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കരുത്. സജീവമായി […]
Read more

Recent News