ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇൻ്റർനാഷണൽ ഫാൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2 മുതൽ 12 വരെ ആണ് ബൈഫാൻ അരങ്ങേറുന്നത്. ദുൽഖറിന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. 300 കോടി ആഗോള കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ “ലോക”, കേരളത്തിൽ നിന്ന് 121 കോടി ഗ്രോസ് കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റ് പട്ടവും സ്വന്തമാക്കിയിരുന്നു.

നേരത്തെ കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2025 ൽ അഞ്ച് പുരസ്കാരങ്ങളുമായി ചിത്രം വലിയ നേട്ടം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകൻ, നടി, സംഗീത സംവിധായകൻ, മേക്കപ്പ്, നവാഗത രചയിതാവ് എന്നീ വിഭാഗങ്ങളിലാണ് ഈ ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.പാൻ ഇന്ത്യ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ നായകൻ. ടോവിനോ തോമസ്, ദുൽഖർ എന്നിവർ ലോകയിൽ അതിഥി താരങ്ങളായും എത്തിയിരുന്നു.

തീയേറ്റർ റിലീസിന് ശേഷം, ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പാൻ ഇന്ത്യ തലത്തിൽ ലഭിച്ചത്. ഇത് കൂടാതെ, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ പത്തു ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇടം നേടിയും “ലോക” ശ്രദ്ധ നേടി. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടിയിരുന്നു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്‍തു.

Leave a Reply

Your email address will not be published. Required fields are marked *