കുട്ടികളുടെ ഫാന്റസി ചിത്രം ‘കരിമി’യുടെ ചിത്രീകരണം പൂർത്തിയായി

സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷാണ് ചിത്രത്തിലെ നായിക. ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന മനോഹര ദൃശ്യാനുഭവമായി ഒരുങ്ങുന്ന ചിത്രത്തിൽ കുളപ്പുള്ളി ലീല, പത്മശ്രീ നെൽവയൽ രാമൻ, ഡോ. രജിത് കുമാർ, ഉണ്ണിക്കണ്ണൻ മംഗലം ഡാം, റഷീദ് പാറയ്ക്കൽ എന്നിവരോടൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.

കുട്ടികൾക്ക് മുഖ്യപ്രാധാന്യം നൽകി ഏറെക്കാലത്തിനുശേഷം ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും കരിമിക്കുണ്ട്. സിനിമാറ്റോഗ്രഫി ഷമീർ, പ്രോജക്ട് ഡിസൈനർ ദീപു ശങ്കർ, ആർട്ട് കേശു പയ്യപ്പള്ളി, ബിജിഎം അൻവർ അമൻ, പ്രൊഡക്ഷൻ കോഡിനേറ്റർ രാധാകൃഷ്ണൻ പപ്പി, മേക്കപ്പ് റാണി സൈനുദ്ധീൻ, രാജേഷ് ആലത്തൂർ, ഗാനരചന സൗമ്യ രാജു, സുജിത ഉണ്ണികൃഷ്ണൻ, ഷനിൽ, സ്റ്റിൽസ് രജീഷ് മായു, ഡിസൈനർ ഷനിൽ കൈറ്റ് ഡിസൈൻ, പി.ആർ.ഒ- എ. എസ് ദിനേശ്, മനു ശിവൻ.

Leave a Reply

Your email address will not be published. Required fields are marked *