തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നൽകുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനം. മൂന്ന് ലക്ഷം കുരുന്നുകൾ ആദ്യമായി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നു. കുട്ടികൾക്ക് നന്മകൾ നേരുന്നു. സമാധാനമായ സ്കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക് നേരുന്നു. പാഠപുസ്തകങ്ങളടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അവധി പ്രഖ്യാപനത്തിൽ കൃത്യമായ രീതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Related Posts
സംസ്ഥാനത്ത് വീടുകളിലെ പ്രസവം വർധിക്കുന്നു; കൂടുതൽ കേസുകൾ മലപ്പുറത്ത്
മലപ്പുറം: ആരോഗ്യ കേരളത്തിന് വലിയ തിരിച്ചടിയായി സംസ്ഥാനത്തെ വീടുകളിലെ പ്രസവങ്ങളുടെ കണക്കുകൾ. വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ…
തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്നതിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിൽ…
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി
കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങി…
