Author: Anju Jolly Alex

‘യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ല, പാലായെ അനാഥമാക്കില്ല’; ജോസ് കെ.മാണി

തിരുവനന്തപുരം: യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി. ഭരണ പ്രതിസന്ധി ഉണ്ടായാല്‍ പാലായെ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പാലായുടെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് പൊതുജനം പറയുന്നുണ്ട്. പാലാ നഗരസഭാ വിഷയം പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചുള്ള പ്രവര്‍ത്തനം എന്തായാലും ഉണ്ടാകില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താനില്ല. പാലാ നഗരസഭയെ അനാഥമാക്കില്ല. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നു. കോണ്‍ഗ്രസിന് […]
Read more

ആസൂത്രണ ബോര്‍ഡ് നിയമന വിവാദം; പിഎസ്‌സിക്ക് തിരിച്ചടി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ […]
Read more

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

അതിജീവിതയെ കുറിച്ചുള്ള പ്രതികരണം; അൻസിബയോട് ചോദ്യങ്ങളുമായി ഭാ​ഗ്യലക്ഷ്മി

കൊച്ചി: താരസംഘടന അമ്മയിലേക്ക് അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല എന്ന അൻസിബയുടെ പ്രതികരണത്തിൽ ചോദ്യങ്ങളുമായി ഭാ​ഗ്യലക്ഷ്മി. ‘അതിപ്പോഴാണോ ഓർത്തത്. അതിജീവിത A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ. അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? […]
Read more

അവനൊരു അവിശ്വസനീയ പ്രതിഭ തന്നെയാണ്; വൈഭവിനെക്കുറിച്ച് ഇം​ഗ്ലണ്ട് താരം

ഇന്ത്യ – ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയെ കുറിച്ച് പരാമർശം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍. താരത്തിന്റെ ഒപ്പം കളിക്കുന്നു എന്ന് പറയുന്നത് ശരിക്കും വിചിത്രമായിട്ടാണ് തോന്നുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വൈഭവ് സൂര്യവംശി എന്നേക്കാൾ ഏഴ് വയസിന് ഇളയതാണ്. ഇത്തരം പ്രായം കുറഞ്ഞ ഒരാളുടെ കൂടെ കളിക്കുന്നു എന്ന് പറയുന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്. ഇവിടെ വച്ച് മാത്രമല്ല ഇന്ത്യയിൽ വച്ചും ഞാൻ അവന്റെ ബാറ്റിംഗ് പ്രകടനം […]
Read more

ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക്ക് ബറൈയ്ക്ക് എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനാലാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ പതിനഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17ആണ്. ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണല്‍ […]
Read more

വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരിയുടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം […]
Read more

രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് നിർത്തി ‘സത്‌ലജ്’

സിഖ് മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സത്‌ലജ്. ദിൽജിത് ദോസഞ്ച് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സിനിമ സെൻസർ ബോർഡുമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം സീ 5 വിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിച്ചിരിക്കുകയാണ്. ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ചിത്രം […]
Read more

‘ഐ നോബഡി’ ജൂലൈ 9 ന് തിയറ്ററുകളില്‍ എത്തും

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഐ നോബഡി. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 9ന് തിയേറ്ററുകളില്‍ എത്തും. നിരൂപക- പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‍മാന്‍, […]
Read more

മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും; ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കും

കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ പാതയിലാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് നീക്കം. സ്വാതന്ത്ര്യസമരകാലത്ത് അബ്ദുറഹിമാന്‍ ആരംഭിച്ച അല്‍ അമീന്‍ പത്രം ഇന്ന് കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അല്‍ അമീന്‍ വീണ്ടും വായിക്കപ്പെടുന്നുവെന്ന പേരിലാണ് പരിപാടി. എം.കെ രാഘവന്‍ എംപി, ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്, കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ്, എന്‍പി ചേക്കുട്ടി, പ്രൊഫ. മുഹമ്മദ് […]
Read more

Recent News