ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും; തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എൽഡിഎഫിന് അനുകൂലമായാൽ ബിജെപി ഭരണത്തിന് തന്നെ അത് തിരിച്ചടിയാകും. ബിജെപി കൗണ്‍സിലർ ആർ.സുഗതന്‍ ജയിലിലായതിനാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർക്കെതിരെ […]
Read more

