പ്രിയദർശിനി പദ്ധതി; സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത
കൊല്ലം: പ്രിയദർശിനി സൗജന്യയാത്രാപദ്ധതി നിലവിൽവന്നപ്പോൾ, കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും. ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്. പദ്ധതി തുടങ്ങിയ ശേഷമുള്ള ബത്ത അക്കൗണ്ടിൽ എത്തിയിട്ടില്ല. ആകെ കളക്ഷൻ 14,000 രൂപയ്ക്കു മുകളിലായാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരുശതമാനം വീതമാണ് ബത്ത. കൊല്ലം-പത്തനംതിട്ട പോലുള്ള പ്രധാന ചെയിൻ സർവീസുകളിൽ പ്രതിദിന കളക്ഷൻ 30,000-ത്തിലേക്ക് […]
Read more

