Author: Anju Jolly Alex

പ്രിയദര്‍ശിനി പദ്ധതി; ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മന്ത്രി സി. പി ജോണ്‍

ന്യൂഡല്‍ഹി: കേരളത്തിൽ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി. പി ജോണ്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ശമ്പളവും, […]
Read more

ഇന്ധന സെസ് പിൻവലിക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കൂട്ടിയ ഇന്ധന വിലയുടെ നികുതി പിൻവലിക്കുന്നതിൽ ഒളിച്ചുകളി തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം തീരുമാനം എന്ന പ്രഖ്യാപനത്തിൽ ഇനിയും നടപടിയായില്ല. സാമൂഹ്യക്ഷേമ, കിഫ്ബി സെസുകൾ പിൻവലിക്കുന്നതിലും തീരുമാനം നീളുകയാണ്. ബജറ്റിൽ പ്രഖ്യാപിക്കുമെന്ന നിലപാടിൽ നിന്നുമാണ് മുഖ്യമന്ത്രി മലക്കം മറിഞ്ഞിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം എടുത്ത മൂന്ന് നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞോ എന്നാണ് ഉയരുന്ന ചോദ്യം. ഇന്ധന വില കൂടുമ്പോള്‍ അധികം കിട്ടുന്ന നികുതി വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചത് പോലെ […]
Read more

വാണിജ്യ സിലിണ്ടറിൻ്റെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. യുദ്ധത്തിന് മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചിരുന്നു. പാവപ്പെട്ട […]
Read more

കയ്യടികളോടെ വരവേൽപ്പ്; മടങ്ങിവരവിൽ വികാരാധീനനായി നെയ്മർ

ബ്രസീൽ സൂപ്പർ താരം നെയ്മർ ഇന്നലെ സ്കോട്ലാൻഡിന് എതിരായ മത്സരത്തിൽ മൈതാനത്ത് പന്ത് തട്ടാനെത്തിയിരുന്നു. പരിക്ക് വില്ലനായ തന്റെ ഫുട്ബോൾ കരിയറിൽ 981 ദിവസങ്ങൾക്ക് ശേഷമാണ് നെയ്മർ ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നത്. സ്കോട്ലാൻഡിനെതിരെ ഇന്നലെ കളത്തിലിറങ്ങിയ താരം തന്റെ മടങ്ങിവരവിൽ വികാരാധീനനായിരുന്നു. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന നെയ്മറിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പരിക്ക് തുടരെ വേട്ടയാടുന്ന താരത്തിന് വലിയൊരു ഇടവേള തന്നെ തന്റെ കരിയറിൽ എടുക്കേണ്ടി വന്നിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് […]
Read more

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുനേര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. ദക്ഷിണാഫ്രിക്കയോട് തോറ്റെത്തുന്ന ഇന്ത്യക്കും, പാകിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലുള്ള ബംഗ്ലാദേശിനും ഈ മത്സരം അത്യന്താപേക്ഷിതമാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 200-ാം ടി20 അന്താരാഷ്ട്ര മത്സരത്തിന് ശേഷം നടക്കുന്ന ഈ പോരാട്ടം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും അടങ്ങുന്ന ഓപ്പണിംഗ് ജോഡി മികച്ച തുടക്കങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, […]
Read more

ബ്ലാസ്റ്റ് ഒടിടിയിലേക്ക് എത്തുന്നു

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്ലാസ്റ്റ്’. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ബ്ലാസ്റ്റിന്റെ ഒടിടി സ്‍ട്രീമിംഗ്. […]
Read more

പെൺകുട്ടികളുടെ കാൽ തടവി; തമിഴ്നാട്ടിൽ കോൺ​ഗ്രസ് മന്ത്രി വിവാദത്തിൽ

ചെന്നൈ: തമിഴ്നാട്ടിൽ കോൺ​ഗ്രസ് മന്ത്രി വിവാദത്തിൽ. മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയതാണ് വിവാദമായത്. മത്സരത്തിനു ശേഷം കുട്ടികൾ വിശ്രമിക്കുമ്പോൾ ആണ് മന്ത്രി കാൽ തടവിയത്. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നൽകി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി. വിശ്വനാഥന്‍റെ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- ബിജെപി അം​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് തിരുവനന്തപുരം മേയർക്കെതിരെ നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്. മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് […]
Read more

FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് കെ. സി വേണുഗോപാൽ എംപി. ഇത് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, പ്രതിഷേധം ഉയരുമ്പോഴും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. ആരെയും ലക്ഷ്യം വെച്ചല്ല ഭേദഗതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർലമെൻറ് സമ്മേളനത്തിൽ ചട്ട ഭേദഗതി എതിർക്കുന്നതിൽ ഇന്ത്യ സഖ്യം ആലോചന നടത്തുമെന്നാണ് വിവരം.
Read more

എസ്എഫ്ഐ മാർച്ച്; ബ്ലേഡ് കൊണ്ടുവന്ന് സമരം ചെയ്യുന്നത് നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയതായി എഫ്ഐആര്‍. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. പൊതുമുതലായ കയർ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്‌ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. മാര്‍ച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ‘ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് […]
Read more

Recent News