Author: Anju Jolly Alex

സൗദിയിൽ താപനില ഉയർന്നേക്കും

റിയാദ്: സൗദി അറേബ്യയിലെ ചിലയിടങ്ങളിൽ ഈയാഴ്ച ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മദീനയിലെ തീരപ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകും. ഈ സാഹചര്യത്തിൽ സിവിൽ ഡിഫൻസും മറ്റ് അധികൃതരും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. സൗദിയുടെ കിഴക്കൻ […]
Read more

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവിറക്കി റവന്യൂ വകുപ്പ്

പത്തനംതിട്ട: അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്. 2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. […]
Read more

‘അമ്മ’ സംഘടനയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍

കോഴിക്കോട്: താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍. ‘അമ്മ’ വളരെ പാരമ്പര്യമുള്ള സംഘടനയാണെന്നും പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കമല്‍ പറഞ്ഞു. നടി അന്‍സിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നു. അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നം അല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം. അന്‍സിബയെ കേള്‍ക്കണം. പറയുന്നത് ഗൗരവമുള്ള കാര്യമാണ്. അന്‍സിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ്. ഈ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. അല്ലാതെ […]
Read more

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണം; പ്രധാനി പിടിയിൽ

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷണത്തിലെ പ്രധാനി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് ഫാസിൽ സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്. ‌‌‌ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തങ്ങളുടെ ഷെഡ്യൂൾ ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന […]
Read more

കൊട്ടാരക്കരയിലെ ലോറി അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു

കൊല്ലം: കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇയാള്‍ ആദ്യമായി ഇന്നാണ് വാഹനം ഓടിച്ചത്. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചു. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയാണ് കേസ്. അശ്രദ്ധമായി […]
Read more

വസ്ത്രം തരാമെന്ന വ്യാജേന എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് പിടിയിൽ

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം.സംഭവത്തിൽ കപ്പൂർ സ്വദേശിയായ ആൾ പിടിയിലായി. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും; പദ്ധതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇത് മാറ്റുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി […]
Read more

മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തി; ജി. സുകുമാരൻ നായർക്കെതിരെ കെ.ബി ഗണേഷ് കുമാർ

കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ രം​ഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ല. വി.ഡി സതീശനെ കഴിഞ്ഞ 25 കൊല്ലമായിട്ട് എനിക്കറിയാം. ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി […]
Read more

‘ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി’; പരിഹാസവുമായി എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം. ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി. ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം.ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്. […]
Read more

അഞ്ച് ലോക്സഭ എംപിമാർ എൻഡിഎയിലേക്കെന്ന് റിപ്പോർട്ടുകൾ; എൻസിപിയും പിളർപ്പിലേക്ക്?

മുംബൈ: തൃണമൂൽ കോൺഗ്രസിലെയും ശിവസേന വിഭാഗത്തിലെയും കൂറുമാറ്റത്തിന് പിന്നാലെ എൻ.സി.പി ശരദ് പവാർ വിഭാഗവും പിളർപ്പിലേക്കെന്ന് വാർത്തകൾ. പാർട്ടിയുടെ എട്ട് ലോക്സഭാംഗങ്ങളിൽ അഞ്ച് പേർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് മാറാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ അഭ്യൂഹങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സുനേത്ര പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിൻഡെ, കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. […]
Read more

Recent News