Author: Anju Jolly Alex

ബാബര്‍ അസമിനെ വിമര്‍ശിച്ച് പാകിസ്ഥാൻ സെലക്ടര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമില്‍ നിന്ന് നിരവധി കളിക്കാരെ നീക്കം ചെയ്ത തീരുമാനത്തില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി മേധാവി ആകീബ് ജാവേദ് വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി 7 പുതിയ കളിക്കാരെ തിരിച്ച പിസിബിയുടെ തീരുമാനത്തിന് പിന്നില്‍ ആകീബ് ജാവേദായിരുന്നു. കൂടാതെ, ഏകദിന-ടി20 കോച്ച് മൈക്ക് ഹെസ്സണ് സര്‍ഫറാസ് അഹമ്മദിന് പകരം പെട്ടെന്ന് ടെസ്റ്റ് ടീമിന്റെ ചുമതല നല്‍കുകയും ചെയ്തു. ഇത്രയും വലിയ മാറ്റങ്ങള്‍ പെട്ടെന്ന് വരുത്താന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ച കാരണം […]
Read more

പിണറായിയുടെ പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി. കെ ​ഗോവിന്ദൻ എംഎൽഎ

തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അം​ഗം എന്ന നിലയിൽ പിണറായി പ്രസം​ഗിച്ചതെന്നും അദ്ദേ​ഹം വിമർശിച്ചു. ഇത് ഏത് പാർട്ടി രീതിയാണ് എന്ന് ചോദിച്ച ​ഗോവിന്ദൻ പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസം​ഗത്തിൽ പറഞ്ഞില്ല. […]
Read more

മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റി ഹാപ്പിനെസ് ആന്റ് വെൽനെസ് സെന്റർ എന്നാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ‘മാനസികാരോഗ്യ കേന്ദ്രം’ എന്ന പേര് സമൂഹത്തിൽ രോഗികളെക്കുറിച്ച് തെറ്റായ മുൻവിധികളും അപമാനബോധവും ഉണ്ടാക്കുന്നുവെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Read more

‘ലക്കി ഭാസ്കറി’ന് രണ്ടാം ഭാ​ഗം ഉണ്ടാകും; സ്ഥിരീകരിച്ച് വെങ്കി അറ്റ്ലൂരിയും ദുൽഖർ സൽമാനും

ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി. ദുൽഖറിന്റെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം ലക്കി ഭാസ്കർ ആയി വരുമെന്നും തന്നെ കാണുന്നവർ ഒക്കെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി പറഞ്ഞു. ഐ ആം ഗെയിം റിലീസിന് മുൻപ് ദുൽഖർ നൽകിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്. ‘ദുൽഖർ ഇതുവരെയുള്ള പ്രൊജക്റ്റുകൾ ഒക്കെ പൂർത്തിയാക്കിയ ശേഷം ഞാൻ വാക്ക് തരുന്നു ലക്കി ഭാസ്കർ 2 ആയി […]
Read more

നേപ്പാൾ ദുരന്തം; മരണസംഖ്യ 1,127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചത്. ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ അപകടം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവർത്തക‍ർ തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽ നിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ്ങിൽ നിന്ന് 59, […]
Read more

തായ്‌ലൻഡിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇനി രണ്ട് മാസം തങ്ങാനാകില്ല

ബാങ്കോക്ക്: ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി തായ്‌ലൻഡ്. വിസ ഇല്ലാതെയുള്ള സന്ദർശനത്തിൽ നേരത്തെ 60 ദിവസം രാജ്യത്ത് തങ്ങാമായിരുന്നു. ഇത് തായ്‌ലൻഡ് 30 ദിവസമാക്കി വെട്ടിച്ചുരുക്കി. എന്നാൽ വിസ ഇല്ലാതെ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും തായ്‌ലൻഡ് വ്യക്തമാക്കി.ഓഗസ്റ്റ് 31നാണ് തായ്‌ലൻഡ് സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബർ 15നാണ് പുതിയ നിർദേശം പ്രാബല്യത്തിൽ വരിക. 2024 മുതൽക്കുള്ള 60 ദിവസത്തെ വിസ രഹിത പദ്ധതിയിലാണ് തായ്‌ലൻഡ് ഇതോടെ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, […]
Read more

വില കുറഞ്ഞ ഐസ്ക്രീം നൽകി വിപണി പിടിക്കാൻ അംബാനി

ഐസ്ക്രീം വിപണി പിടിച്ചടക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ്. വില കുറഞ്ഞ ഐസ്ക്രീം രംഗത്തിറക്കിയാണ് അംബാനി കളംപിടിക്കാൻ ഒരുങ്ങുന്നത്. ഐസ്ക്രീമുകൾ വെറും 10 രൂപയ്ക്ക് നൽകിയാണ് അംബാനി വിപണിയിലേക്ക് ഇറങ്ങുക. ഇതിനായി ബോംബെ ക്രീമറി എന്ന പേരിലുള്ള കമ്പനി നേരത്തെ ലോഞ്ച് ചെയ്തിരുന്നു.രാജ്യമൊട്ടാകെ കമ്പനി വ്യാപിപ്പിക്കുന്നതിന് മുൻപായി മുംബൈ, ഗുജറാത്ത് അടക്കമുള്ള പടിഞ്ഞാറൻ മേഖലകളിൽ ആദ്യം പരീക്ഷണത്തിന് ഇറങ്ങാനാണ് റിലയൻസിന്റെ നീക്കം. റിലയൻസിന്റെ വിശാലമായ വിതരണ ശൃംഖലയെ ഉപയോഗപ്പെടുത്തി വില കുറഞ്ഞ ഐസ്ക്രീമുകൾ രംഗത്തിറക്കി വിപണി പിടിക്കാനാണ് […]
Read more

ഡിഎംകെ സർക്കാർ കർഷകർക്കും അദ്ധ്യാപകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രതിഷേധങ്ങളിൽ പങ്കാളികളായ അദ്ധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വ രഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ 2021-2026 കാലഘട്ടത്തിൽ നിരവധി അധ്യാപകർക്കും കർഷകർക്കുമെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. ഇത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അദ്ധ്യാപകര്‍ക്കുമൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ […]
Read more

ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ ജില്ല ഒഴികെ ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വിവിധ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നീരക്ഷണ […]
Read more

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉപാധിയുണ്ട്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ […]
Read more

Recent News