Author: Anju Jolly Alex

കോഴിക്കോട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാല് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചു. നാട്ടുകാരാണ് ആദ്യം ബോംബുകള്‍ കണ്ടത്. പിന്നീട് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും പൊലീസ് പരിശോധന നടത്തുകയുമായിരുന്നു. ചകിരിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.പരിസരത്ത് പരിചയമില്ലാത്ത കുറച്ച് ആളുകളെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ മീഡിയവണിനോട് പറഞ്ഞു.
Read more

ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരം; ബ്രസീല്‍ ടീം പ്രഖ്യാപനം ഈ മാസം ഒമ്പതിന്

ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ ഈമാസം പ്രഖ്യാപിക്കും. സെപ്റ്റംബര്‍ ഒമ്പതിന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നതാണ് ആകാംക്ഷ. ഓസ്‌ട്രേലിയക്കെതിരായ രണ്ടുമത്സരങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിക്കും. ബ്രസീല്‍, യുറഗ്വായ്, പാനമ ടീമുകള്‍ക്കെതിരായ ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രസീല്‍ ടീമില്‍ വിനീഷ്യസ് ജൂനിയര്‍, റഫീന്യ, മത്തേയുസ് കുന്യ തുടങ്ങിയ താരങ്ങള്‍ ഉണ്ടാകുമോ എന്നതാണ് കാത്തിരിപ്പ്. പ്രധാന താരങ്ങളെ ഒഴിവാക്കി രണ്ടാം നിര ടീം ഇന്ത്യയിലേക്ക് എത്തുമോ എന്നതും കാത്തിരിക്കുന്നു. കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴിലുള്ള ബ്രസീല്‍ […]
Read more

മുല്ലപ്പെരിയാറിൽ വിശദമായ പരിശോധന വേണമെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുമ്പ് തൃപ്തികരമായ പരിശോധന നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധന നടന്നു. തുടർന്ന് നടന്ന ചർച്ചയിൽ കേരളം ആശങ്കകൾ അടക്കം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ നടന്ന പരിശോധന തൃപ്തികരമാണ്. പക്ഷെ കുറച്ച് കൂടി വിശദമായ പരിശോധന വേണം. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന പരിശോധന […]
Read more

സിപിഐഎം നേതാവ് വി. പി സാനു വിവാഹിതനായി

മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. ഷെറിന്‍ ആണ് വധു. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ മുഹമ്മദ് ഇക്ബാലിന്റെ മകളാണ് ഷെറിന്‍. ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ബാലസംഘം പ്രവർത്തനത്തിലൂടെയാണ് വി പി സാനു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബാലസംഘം ജില്ലാ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന […]
Read more

ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്

ലഖ്നൗ: വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1253 ന് അടിയന്തര ലാന്‍ഡിങ്. വിമാനത്തിന്റെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ പുകയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ലഖ്നൗ വിമാനത്താവളത്തില്‍ ഇറക്കിയത്.രാവിലെ 8.52നാണ് വിമാനം സുരക്ഷിതമായി ലഖ്നൗവില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്പോണ്‍സ് സംഘം നടത്തിയ പരിശോധനയില്‍ പുകയുടെ യാതൊരു സാന്നിധ്യവും കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന 155 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ മറ്റൊരു വിമാനം അടിയന്തരമായി […]
Read more

കര്‍ണാടകയില്‍ ക്ലാസിനിടെ സ്കൂളിന്റെ മേൽക്കൂര തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളുരു: കര്‍ണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്കുകള്‍ നിസാരമാണെന്നും ആറുപേരും സുരക്ഷിതരാണെന്നും ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നല്‍കിവരുന്നതായും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപണികള്‍ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രധാനാധ്യാപിക നടപടിയെടുത്തില്ലെന്നാണ് പരാതി. സ്‌കൂളില്‍ ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അധ്യാപികയ്ക്കും സാരമായി പരിക്കേറ്റു.സ്‌കൂള്‍ കെട്ടിടത്തിന്റെ […]
Read more

ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം നേരിടേണ്ടി വന്നേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും ഉപരോധം നേരിടേണ്ടി വന്നേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.മോദി-പെസെഷ്‌കിയാന്‍ കൂടിക്കാഴ്ചയെക്കുറിച്ചും ഇന്ത്യയും ഇറാനും തമ്മില്‍ ഏതെങ്കിലും വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് അങ്ങനെയൊരു വ്യാപാര കരാര്‍ ഉള്ളതായി തനിക്ക് തോന്നുന്നില്ല എന്നാണ് റൂബിയോ പ്രതികരിച്ചത്. ഇന്ത്യയും […]
Read more

കയറ്റുമതി നിയന്ത്രണം നീക്കി; ഇന്ത്യൻ ഗോതമ്പ് വില കുതിച്ചു

കേന്ദ്ര സർക്കാർ ഗോതമ്പിന്റെയും ഗോതമ്പ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില ഉയർന്നു. പ്രധാന വിപണികളിൽ ക്വിന്റലിന് ഏകദേശം 150 രൂപ വരെ വില വർധിച്ചതായാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി നിലനിന്നിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിദേശ വിപണിയിലേക്കുള്ള ഇന്ത്യൻ ഗോതമ്പിന്റെ പ്രവേശന സാധ്യത വർധിച്ചതും ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായെന്നാണ് വിപണി വിലയിരുത്തൽ.കേന്ദ്ര സർക്കാർ അടുത്തിടെ ഗോതമ്പ്, ഡുറം ഗോതമ്പ് എന്നിവയുടെ കയറ്റുമതി നയം നിരോധിത വിഭാഗത്തിൽ നിന്ന് […]
Read more

സംസ്ഥാനത്ത് സ്വർണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ₹1,13,920 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. ₹14,240 രൂപയാണ് വിപണിവില.24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു പവന് 2664 രൂപയാണ് കൂടിയത്. ₹1,24,280 രൂപയാണ് വിപണിവില. ഗ്രാമിന് കൂടിയത് 333 രൂപയാണ്. 15,535 രൂപയാണ് വിപണിവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവ് ഇല്ലാതാകുന്നതായാണ് കാണുന്നത്. ഇന്നലെ 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയായിരുന്നു […]
Read more

പരിക്ക് വിവാദം: പാക് താരം ഇമാമുല്‍ ഹഖിന് രണ്ട് വര്‍ഷം വിലക്കിന് സാധ്യത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെയേറ്റ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ ഓപ്പണിങ് ബാറ്റര്‍ ഇമാമുല്‍ ഹഖിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇമാമുലിന് കാലിന്റെ പേശിക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അറിയിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇമാമുലിന് ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കും. ഈ വിഷയം […]
Read more

Recent News