കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാല് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചു. നാട്ടുകാരാണ് ആദ്യം ബോംബുകള്‍ കണ്ടത്.
പിന്നീട് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും പൊലീസ് പരിശോധന നടത്തുകയുമായിരുന്നു. ചകിരിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.പരിസരത്ത് പരിചയമില്ലാത്ത കുറച്ച് ആളുകളെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ മീഡിയവണിനോട് പറഞ്ഞു.
Post Views: 34



