ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1253 ന് അടിയന്തര ലാന്‍ഡിങ്. വിമാനത്തിന്റെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ പുകയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ലഖ്നൗ വിമാനത്താവളത്തില്‍ ഇറക്കിയത്.
രാവിലെ 8.52നാണ് വിമാനം സുരക്ഷിതമായി ലഖ്നൗവില്‍ ലാന്‍ഡ് ചെയ്തത്.

തുടര്‍ന്ന് വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്പോണ്‍സ് സംഘം നടത്തിയ പരിശോധനയില്‍ പുകയുടെ യാതൊരു സാന്നിധ്യവും കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന 155 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ മറ്റൊരു വിമാനം അടിയന്തരമായി ക്രമീകരിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News