പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക നേതാക്കൾക്ക് ഒരു വിലയും ലഭിക്കുന്നില്ലെന്ന് വിമർശനം
കൊല്ലം: സംസ്ഥാനഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ അമർഷം. ബോർഡ്, കോർപ്പറേഷൻ തലപ്പത്ത് ഇടതുനേതാക്കൾ തുടരുന്നുവെന്നതാണ് പ്രധാന വിമർശനം. ജില്ലയിലെ വിവിധ പ്രാദേശികനേതാക്കൾ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളോട് ഒറ്റയ്ക്കും കൂട്ടായും പരാതി പറയുന്നുണ്ട്. പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക നേതാക്കൾക്ക് ഒരുവിലയും ലഭിക്കുന്നില്ലെന്ന് ഡി.സി.സി. ഓഫീസിൽ ചേർന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ വിമർശനമുയർന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ല. ഇടതുഭരണകാലത്ത് സമരം ചെയ്ത കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എസ്.ഐ.മാരും സി.ഐ.മാരും […]
Read more

