Author: Anju Jolly Alex

ടൂറിസ്റ്റ് ബസ്സിൽ മിനി ബസ്സിടിച്ച് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

ഏറ്റുമാനൂർ: ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചുകയറി അപകടം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറക്കിയതിനെ തുടർന്ന് വൻദുരന്തം ഒഴിവായി. കോയമ്പത്തൂരിൽ നിന്ന് വാഗമണ്ണിലേക്ക് വിദ്യാർഥികളുമായി പോകുകയായിരുന്ന ബസ്സിലേക്കാണ് മിനി ബസ് ഇടിച്ചു കയറിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. മിനി ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ […]
Read more

സ്പോട്ടിഫൈയിൽ 100 മില്യൺ സ്ട്രീമിംഗ് നേടി ‘ഡിസി’ ആൽബം

ലോകേഷ് കനകരാജിനെയും വാമിഖ ഗബ്ബിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററിലെ മികച്ച പ്രദർശനത്തിന് ശേഷം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദര് ആയിരുന്നു സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. സ്പോട്ടിഫൈയിൽ 100 മില്യണിലധികം സ്ട്രീമിംഗ് മിനിറ്റുകൾ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് തന്റെ […]
Read more

ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര; വിമര്‍ശനവുമായി പി. ജയരാജന്‍

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഐഎം നേതാവ് പി. ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ മുന്നേ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകള്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങിയത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ മോട്ടോര്‍സൈക്കില്‍ ഡയറീസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ശ്രീകൃഷ്ണന് മേലുള്ള വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. […]
Read more

മെസ്സിക്ക് ആദരവുമായി അര്‍ജന്റീന; മത്സരങ്ങളില്‍ 10-ാം മിനിറ്റില്‍ കളി നിര്‍ത്തിവെക്കും

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, അര്‍ജന്റീനയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും 10-ാം മിനിറ്റില്‍ 60 സെക്കന്‍ഡ് കളി നിര്‍ത്തിവെച്ച് ലയണല്‍ മെസ്സിക്ക് കൈയടിയോടെ ആദരമര്‍പ്പിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. വനിതാ-പുരുഷ വിഭാഗങ്ങളിലെയും വിവിധ തലങ്ങളിലെയും മത്സരങ്ങളില്‍ ഈ ആദരവ് സംഘടിപ്പിക്കും. കൂടാതെ, ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള സ്റ്റേഡിയങ്ങളില്‍ മത്സരത്തിന് മുന്നോടിയായി എ.എഫ്.എ നിര്‍മിച്ച പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.’എല്ലാ വനിതാ-പുരുഷ വിഭാഗങ്ങളിലെയും അടുത്ത മത്സരദിനത്തില്‍, അര്‍ജന്റീന ദേശീയ ടീമിനായി ലയണല്‍ മെസ്സി നല്‍കിയ സംഭാവനകളെ […]
Read more

കെസിഎല്‍ ക്രിക്കറ്റ്; സെമി ഫൈനല്‍ ലൈനപ്പായി

കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് മൂന്നുവിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ തന്നെ ആദ്യ വിക്കറ്റ് വീണു. […]
Read more

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിൻ്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഫുക്കറ്റ്-ന്യൂഡല്‍ഹി വിമാനം 300 അടിയോളം താഴേക്ക് പതിച്ചതില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പൈലറ്റിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജിസിഡിഎ നടപടിയെടുക്കണം എന്നാണ് ആവശ്യം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനും ഉത്തരവാദിത്തം കണക്കിലെടുത്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്കുണ്ടായ തകരാറാണ് പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി […]
Read more

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

കോട്ടയം: പാലായിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്. കൂറുമാറ്റ നിരോധന നിയമ പ്രകാരം യുഡിഎഫ് നല്‍കിയ പരാതിയിലാണ് കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 22 ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിനും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ആണ് നോട്ടീസ് നല്‍കിയിയിരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്ന ഇവര്‍ കൂറുമാറിയതോടെയാണ് പാലായില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്. ജൂലൈ 21 നായിരുന്നു മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസം പാസായത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. […]
Read more

ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു. മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഹൈന്ദവ ഉത്സവങ്ങളിൽ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ല. പെരിയാർ ടിവികെയുടെ മാർഗനിർദേശിയെങ്കിലും വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. അതേസമയം, വിജയ്‍ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം. ശ്രീകൃഷ്ണന് […]
Read more

തമിഴ്നാട്ടിൽ ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ്, ‘ലഹരിമുക്ത […]
Read more

ശ്രീനഗറിൽ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. […]
Read more

Recent News