Author: Anju Jolly Alex

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്ന് എം.എ ബേബി

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു. പിബിയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ആണ് ചർച്ച ചെയ്യുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കുകയാണെങ്കിൽ അതിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നും എംഎ ബേബി വിശദമാക്കി. സിപിഐയുമായി നല്ല നിലയിലാണ് പോകുന്നത്. […]
Read more

മെട്രോ രണ്ടാംഘട്ടം: ആവശ്യം എട്ട് ട്രെയിനുകൾ

കൊച്ചി: കൊച്ചി കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടം പൂർണമാകുമ്പോൾ സുഗമമായ യാത്രാ സർവീസിന് കൊച്ചി മെട്രോയ്ക്കാവശ്യം എട്ട് ട്രെയിനുകളാണ്. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിനാണ് നിലവിൽ അനുമതിയായിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ആറു മുതൽ ഏഴുമിനിറ്റിന്റെ ഇടവേളയിൽ സർവീസ് നടത്തുന്നതിന് ഈ ട്രെയിനുകൾ മതിയാകില്ല.കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് അടുത്തവർഷം യാഥാർഥ്യമാകും. സർവീസിന്റെ തുടക്കത്തിൽ ട്രെയിനുകളുടെ എണ്ണം പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരും. ട്രെയിനുകൾ വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുകയെന്നതാണ് നിലവിലെ […]
Read more

സംസ്ഥാനത്ത് മീനിന് തീവില; ഒരു കിലോ ചാളയ്ക്ക് 360 രൂപ

തോപ്പുംപടി: അറബിക്കടലിലും കേരളത്തിന്റെ കായലിലും മീൻ കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ഉത്പാദിപ്പിക്കുന്ന കാലമാണിത്. സംസ്ഥാനത്തെ മത്സ്യ ഉത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത് ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള കാലത്താണ്. ഈ സമയത്താണ് ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവ കൂടുതലായി ലഭിക്കുന്നത്. പക്ഷേ, ഈ മത്സ്യങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് കാണുന്നത്. ആലപ്പുഴ, കോഴിക്കോട് പ്രദേശങ്ങളൊഴിച്ചാൽ മറ്റൊരിടത്തും കാര്യമായി മീൻ ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ബോട്ടുകളുമായി കടലിൽ ഇറങ്ങിയവർക്കും […]
Read more

‘അതിമനോഹരം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അതിമനോഹരം’ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ‘തുടരും’ സിനിമ പോലെ ‘അതിമനോഹര’ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്

കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്. സി എ ബിജുവിനെതിരെയാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. കായംകുളം സ്വദേശിയായ ബിജു കായംകുളത്ത് വച്ചും ദുബായില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തു എന്ന് കാട്ടിയാണ് യുവതിയുടെ പരാതി. 2025 ജൂലൈയിലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് വിവാഹ വാഗ്ദാനവുമായി ബിജു സമീപിക്കുന്നത്. സാമ്പത്തിക സഹായങ്ങളും […]
Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്. ഗ്രാമിന് ₹120യുടെ വർധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമായതാണ് ഇന്നത്തെ വില ഉയരാനുള്ള പ്രധാന പശ്ചാത്തലം. ആഗോള വിപണിയിലെ സ്വർണവിലയിലെ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. യു.എസ്. […]
Read more

ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ പടുകൂറ്റന്‍ ജയം; തകർത്തടിച്ച് സ്മൃതി മന്ഥാന

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്മൃതി മന്ഥാന തകർത്ത‌‌ടിച്ച് റെക്കോർഡ് നേടിയിരിക്കുകയാണ്. വനിതാ ഏഷ്യാകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഓപ്പണര്‍ സ്മൃതിയുടെ കരുത്തിലാണ്. വെറും 64 പന്തുകളില്‍ നിന്ന് 124 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് കാണികള്‍ക്ക് വിരുന്നായി മാറി.മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ മന്ഥാന, 14 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പടെയാണ് സെഞ്ചുറിയിലെത്തിയത്. ഈ മിന്നുന്ന […]
Read more

തെരഞ്ഞെടുപ്പ് തോൽവി; പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഭരണത്തിലെ പരിമിതി ഉൾപ്പെടെ പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു. മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവെക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ. പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. ഭരണപരമായ […]
Read more

പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ റെക്കോർഡുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ റെക്കോർഡുമായി യുഡിഎഫ് സർക്കാർ. ഇതിനോടകം വി.ഡി സതീശൻ സർക്കാർ നിയമിച്ചത് 500 നടുത്ത് പേഴ്സണൽ സ്റ്റാഫുകളെയാണ്. മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചത്. 31 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങൾ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളാണുള്ളത്. കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ എന്നിവർക്ക് 27 വീതം പേഴ്‌സണൽ […]
Read more

യുവതലമുറയെ ലക്ഷ്യമിട്ട് ‘റീൽ രാഷ്ട്രീയം’ സജീവമാക്കാൻ സിപിഎം

പാലക്കാട്: പരമ്പരാഗത സമര രീതികൾക്കപ്പുറം പുതിയ വഴികളിലൂടെ പ്രതിപക്ഷ പ്രവർത്തനം ശക്തമാക്കാനൊരുങ്ങി സിപിഎം. യുവതലമുറയെ ലക്ഷ്യമിട്ട് ‘റീൽ രാഷ്ട്രീയം’ സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ തന്നെ റീലുകളിൽ പ്രത്യക്ഷപ്പെട്ട് സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. ഇതുവരെ ഗൗരവക്കാരായി പൊതുസമൂഹം കണ്ടിരുന്ന പല നേതാക്കളെയും ഇനി വ്യത്യസ്തമായ രൂപത്തിൽ റീലുകളിലൂടെ കാണാനാകും. ഉന്നത നേതാക്കൾ ഉൾപ്പെടെ റീലുകളിൽ അഭിനയിച്ച് പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. പുതിയ കാലത്തോട് സംവദിക്കാൻ പോലീസിന്റെ തല്ലുകൊണ്ടുള്ള സമരങ്ങളേക്കാൾ റീലുകൾ കൂടുതൽ […]
Read more

Recent News