Author: Anju Jolly Alex

ഡൽഹിയിലെ കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി

ന്യൂഡൽഹി: കേരള ഹൗസിലെ നിയമഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി. ദില്ലി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാർഗ് പോലീസിലാണ് പരാതി നൽകിയത്. സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിക്കുകയും അറ്റൻഡൻസ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അഞ്ചിന് ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ഇന്നലെ അനുമതിയില്ലാതെ ഓഫീസിലെത്തിയതെന്നാണ് […]
Read more

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ്

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 532 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ 528.25 ദിര്‍ഹത്തില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. ഒരു ദിവസം കൊണ്ട് 3.75 ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് 489.25 ദിര്‍ഹത്തില്‍ നിന്നും 492.50 ദിര്‍ഹത്തിലേക്കുള്ള കുതിപ്പുണ്ടായി. 3.25 ദിര്‍ഹമാണ് കൂടിയത്.ഈ മാസം തുടക്കം മുതലേ സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് 24 കാരറ്റ് സ്വര്‍ണത്തിന് 522 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ ഇന്നലെ അത് 528.25 ദിര്‍ഹമായിരുന്നു. […]
Read more

സാഹസിക യാത്രകൾക്ക് സൗദിയിൽ ഇനി കർശന സുരക്ഷാ നിയമം

റിയാദ്: സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾ കൂടുതൽ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാൻ കായിക മന്ത്രാലയം പുതിയ ലൈസൻസിങ് സേവനത്തിന് തുടക്കം കുറിച്ചു. ‘അൽ റഹാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം തിങ്കളാഴ്ച മുതലാണ് നിലവിൽ വന്നത്. രാജ്യത്തിന് അകത്തേക്കും വിദേശത്തേക്കുമുള്ള സംഘടിത സാഹസിക യാത്രകൾക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.യാത്രാ പെർമിറ്റുകൾ ലഭിക്കുന്നതിനായി ‘റിയാദി’ പ്ലാറ്റ്‌ഫോമിൽ ‘അൽ റഹാല’ എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നവർക്ക് ഇനി ഈ […]
Read more

യുഎഇയിലെ സ്കൂൾ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് അധികൃതർ

അബുദാബി: യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ സ്‌കൂൾ സമയക്രമം ഔദ്യോഗികമായി പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബാധകമായ സമയക്രമം സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച മുതലാണ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. കിൻഡർഗാർട്ടൻ മുതൽ വ്യത്യസ്ത പഠന തലങ്ങൾ അനുസരിച്ചും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും പ്രാബല്യത്തിലുണ്ടാകും. കിൻഡർഗാർട്ടൻ വിദ്യാർത്ഥികൾക്ക് രാവിലെ 7.30 മുതൽ 8.00 മണി വരെ പ്രഭാത പ്രവർത്തനങ്ങളോടെയാണ് സമയം ആരംഭിക്കുന്നത്. 8.00 മുതൽ 8.15 […]
Read more

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ വി.വി.എസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും

ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ വി.വി.എസ്. ലക്ഷ്മണ്‍, ഈ മാസം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കും. കായിക മന്ത്രാലയം പുറത്തുവിട്ട പരിശീലകരുടെ പട്ടിക പ്രകാരം സുനില്‍ ജോഷി, ഋഷികേശ് കനിത്കര്‍, ശുഭദീപ് ഘോഷ് എന്നിവര്‍ ലക്ഷ്മണിന്റെ സഹപരിശീലകരായി പ്രവര്‍ത്തിക്കും. ഇന്ത്യ സ്വര്‍ണം നേടിയ 2023-ലെ ചൈനയിലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും ലക്ഷ്മണായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിച്ചത്. സെപ്റ്റംബര്‍ 27 […]
Read more

കാഴ്ച പരിമിതരുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം കിരീടം സ്വന്തമാക്കി കേരളം

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ പാര്‍ഷ്യലി സൈറ്റഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ദേശീയ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അടല്‍ ബിഹാരി വാജ്‌പേയി ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്‌പോര്‍ട്‌സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിന്റെ സ്‌നേഹിത് എസ്. കുമാര്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായും […]
Read more

നടി ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ അന്‍സിബ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകള്‍ ഇല്ലെന്നും എഫ്‌ഐആര്‍ […]
Read more

ശുദ്ധീകരണ വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് ജെ.പി നദ്ദയ്ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു.ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ കേസെടുത്തിരിക്കുന്നുവെന്നും […]
Read more

കൈക്കൂലി കേസില്‍ എസ്. അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ. എക്‌സൈസ് കമ്മീഷണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇടനിലക്കാരന്‍ കരിങ്കട ജോസിക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതിന്റെ പരിധിയില്‍ വരുന്നതാണ് ജോസിയുടെ നടപടിയെന്നും അഴിമതി നിരോധന നിയമം, 1988-ലെ 12-ാം വകുപ്പ് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിർദേശിക്കുന്നു. കമ്മീഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ […]
Read more

സിപിഐഎമ്മിന് തെറ്റ് തിരുത്തണമെന്ന ആഗ്രഹമില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളേക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് ജി. സുധാകരൻ എംഎൽഎ. ഐസകിന് മറുപടി പറയാൻ ബാധ്യതയില്ലെന്നും യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്നും ജി.സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന് നേതൃ ദാരിദ്ര്യമാണ്. തെറ്റുതിരുത്തണമെന്ന ആഗ്രഹമില്ലെന്നും സുധാകരൻ വിമർശിച്ചു. ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാനാണ്. പിന്നെ എങ്ങിനെ നന്നാകുമെന്നും ജി.സുധാകരൻ ചോദിച്ചു. രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോൾ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ വേദിയിൽ. അപ്പോൾ ഇവിടുത്തെ കോൺഗ്രസിൻ്റെ അവസ്ഥ എന്താണ്. […]
Read more

Recent News