Author: Anju Jolly Alex

സൂര്യ പാടിയ പാട്ട്; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സി’ലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വെഡ്ഡിംഗ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. കെന്‍ കരുണാസിന്‍റെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം നായകനായ സൂര്യയുടേത് തന്നെ. ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിത്രം […]
Read more

പെരിയാറിലേക്ക് വ്യവസായ മാലിന്യമൊഴുക്കി

കൊച്ചി: ഏലൂര്‍ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി. നാട്ടുകാരാണ് പുഴയിൽ പത കണ്ടത്. കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ. പെരിയാറിൻ്റെ ഇരുകരകളിലും തഴച്ചു വളര്‍ന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുകിപ്പരക്കുന്നത് ഇതാദ്യമല്ല. ഏലൂര്‍ പാതാളം ബിനാനിപുരം മേഖലകളിൽ ഇന്ന് രാവിലെയും പത കണ്ടു. ഏഴുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുടിവെള്ള പദ്ധതികൾക്ക് വ്യാപകമായി ആശ്രയിക്കുന്ന പെരിയാറിലാണ് ഈ […]
Read more

‘എല്‍ഡിഎഫ് രൂപീകരിക്കാന്‍ ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണ്’; ബിനോയ് വിശ്വം

ന്യൂഡൽഹി: എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്‍ഡിഎഫ് രൂപീകരിക്കാന്‍ വേണ്ടി ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃപദവിയിൽ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് കെ രാജന്‍ […]
Read more

ദേശീയ കായികദിന പരിപാടി; വീണ്ടും വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

തിരുവനന്തപുരം: ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗവർണർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോക്കോൾ […]
Read more

റഷ്യയിൽ നിന്നും അഞ്ച് എസ് 400 വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി കൂടുതല്‍ എസ്400 ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ നല്‍കാന്‍ റഷ്യ. അഞ്ച് എസ്400 ‘ട്രയംഫ്’ യൂണിറ്റുകള്‍ കൂടിയാണ് ഇന്ത്യ വാങ്ങുക. ഓപ്പറേഷന്‍ സിന്ദൂറിൻ്റെ സമയത്ത് ഇന്ത്യന്‍ സേന ഉപയോഗിച്ച എസ്400 സംവിധാനം അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ വിവിധ വ്യോമഭീഷണികളെ വിജയകരമായി തടയുന്നതില്‍ ഈ മിസൈല്‍ സംവിധാനം നിര്‍ണായക പങ്കുവഹിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും […]
Read more

മെസ്സിക്ക് ആദരവുമായി ഫിഫ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അസാധാരണമായ കരിയറിനെയും ഫുട്‌ബോള്‍ ലോകത്ത് ഉണ്ടാക്കിയ ശാശ്വതമായ സ്വാധീനത്തെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെസ്സി തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടും ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്‍ഫാന്റിനോ മെസ്സിയുടെ കുപ്പായമഴിക്കുന്ന തീരുമാനത്തോട് പ്രതികരിച്ചത്. 2022 ലോകകപ്പ് […]
Read more

ബ്രസീലിനെതിരെ കളിക്കാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ നാല് മലയാളികളും

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിൽ നടക്കുന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ പ്രഖ്യാപിച്ചു. മുഖ്യപരിശീലകന്‍ ഖാലിദ് ജമീലാണ് ടീമിനെ പ്രഖ്യാപിച്ചത്. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.ഈ വര്‍ഷം ആദ്യം നടന്ന […]
Read more

അനശ്വരയുടെ സഹോദരിയായതിൽ സന്തോഷവും അഭിമാനവുമെന്ന് ഐശ്വര്യ രാജൻ

നടി അനശ്വര രാജന്റെ സഹോദരിയായതിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവും മാത്രമാണുള്ളതെന്ന് ഐശ്വര്യ രാജൻ. അനശ്വരയുടെ ചേച്ചി എന്ന പേരിൽ അറിയപ്പെടുന്നതിൽ തനിക്ക് യാതൊരുവിധ ഐഡന്റിറ്റി പ്രശ്നങ്ങളുമില്ലെന്ന് ഓസ്ട്രേലിയയിൽ നിന്ന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ഐശ്വര്യ പറയുന്നു. കല്യാണം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തില്‍ കല്യാണം കഴിച്ച് പോകേണ്ടിയിരുന്ന തന്നെ രക്ഷിച്ചത് അനിയത്തി ആണെന്നും തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ പറയുന്നു. ‘ഞാനിത് ഇങ്ങനൊരു അവസരത്തില്‍ പറയണം എന്ന് […]
Read more

പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാ​ഗമായി പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ദത്തെടുക്കൽ. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് – 2047 ൻ്റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. […]
Read more

അഴിമതിക്കെതിരേ വിട്ടുവീഴ്ച്ചയില്ലെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. […]
Read more

Recent News