Author: Anju Jolly Alex

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി

കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി. പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. സിപിഎം പ്രവർത്തകന്‍റെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി. 2019 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. […]
Read more

വീണ്ടും വൈറലായി വിരാട് കോഹ്ലിയുടെ ടാറ്റൂ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂ ചിത്രങ്ങള്‍. തന്റെ കയ്യിലുള്ള ടാറ്റൂകളില്‍ വരുത്തിയ പുതിയ മാറ്റങ്ങളും ഡിസൈനുകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസിദ്ധ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് കോഹ്ലിയുടെ ഈ പുതിയ ടാറ്റൂവിന് പിന്നില്‍. നിലവില്‍ നീണ്ട 5 സെഷനുകളിലായി ഏകദേശം 14 മണിക്കൂറിലധികം എടുത്താണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഇത് മാറ്റിയെടുത്തത്. എന്നാല്‍ ടാറ്റൂ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയും അവസാന വട്ട മിനുക്കുപണികള്‍ ബാക്കിയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ തന്റെ കയ്യിലുണ്ടായിരുന്ന […]
Read more

രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി. ഡി സതീശന്‍

തിരുവനന്തപുരം: മല്ലികാർജുൻ ഖാർ​ഗെ പ്രസം​ഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയ സംഭവത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഹല്‍ദ്വാനിയിലെ […]
Read more

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്; കേന്ദ്രത്തെ ഒഴിവാക്കി സുപ്രീം കോടതി

ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ തങ്ങളുടെ പങ്ക് അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ. കേസിൽ നിന്ന് കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി ഒഴിവാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഈ കേസിൽ ഇനി കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് അറിയിച്ചത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട രേഖകൾ നെതർലാൻഡ്‌സിൽനിന്ന് എത്തിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന് കൈമാറിയതായും എസ്.വി. രാജു കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽനിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസുമാരായ ഉജ്ജ്വൽ […]
Read more

നേപ്പാളിലെ തുരങ്കത്തിൽ നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല

ന്യൂഡൽഹി: നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ നേപ്പാൾ സൈന്യം, എൻജിനീയർമാർ, ഡ്രോൺ ടീം എന്നിവരടങ്ങിയ സംഘം തെരച്ചിൽ ആരംഭിച്ചത്. നേരിട്ട് പരിശോധിക്കാൻ പ്രയാസമുള്ളതും […]
Read more

സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും.തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ […]
Read more

രോ​ഗി മരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ […]
Read more

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: വിസ സാധൂകരണം, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റന്മാർക്കെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ മുന്നറിയിപ്പ്. പ്രധാനമായും സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ ഏജന്റന്മാർ തട്ടിപ്പ് നടത്തുന്നതെന്ന് ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ച പുതിയ ഉപദേശക കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകാർ ഇരകളുടെ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്ക് പുറമെ മുഖം, കണ്ണ്, വിരലടയാളം (Biometric Data) എന്നിവയുടെ സ്കാനുകളും […]
Read more

ഇറാൻ പ്രസിഡന്‍റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി

ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ് സി ഒ) യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി വിശാല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് […]
Read more

ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടവുമായി ‘ഇരുമുടി’

രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ‘ഇരുമുടി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 180 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച […]
Read more

Recent News