Author: Anju Jolly Alex

‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ റിലീസ് നീട്ടി

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ റിലീസിനൊരുങ്ങുകയാണ്. നേരത്തെ സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 2 ലേക്കാണ് നീട്ടി വച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട ഗാനം ശ്രദ്ധേയമായിരുന്നു. കാലഭൈരവ സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നതും. ഫാന്റസി- എന്റർടൈന്മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, […]
Read more

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം ആലുവ മുതൽ അങ്കമാലി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്‍റെ ഡിപിആർ സർക്കാരിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെ 17.5 കിലോമീറ്ററാണ് മൂന്നാംഘട്ടം. ഭൂഗർഭ ടണൽ ഉൾപ്പടെയുള്ള ഹൈബ്രിഡ് ഇടനാഴി ഉൾപ്പെടുന്നതാണ് ഡിപിആർ.എകദേശം 8,000 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ സമഗ്ര പദ്ധതി. ആലുവയിൽ നിന്ന് ആരംഭിക്കുന്ന പാത കരിയാട് ഭാഗം വരെ മേൽപ്പാലത്തിലൂടെ സഞ്ചരിക്കും. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അണ്ടർഗ്രൗണ്ട് ടണൽ സംവിധാനം വഴിയാകും മെട്രോ കടന്നുപോകുക. വിമാനത്താവളം പിന്നിട്ട ശേഷം നായത്തോട് വഴി […]
Read more

ഹയ്‌വാനിലെ പുതിയ ഗാനം പുറത്ത്

അക്ഷയ് കുമാറിനെയും സെയ്‍ഫ് അലി ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹയ്‌വാൻ. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്‍ഫ് അലി ഖാനും ഒന്നിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഹയ്‌വാൻ. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രങ്കിയാര എന്ന ഗാനത്തിന് […]
Read more

തിരഞ്ഞെടുപ്പ് തോൽവി; തെറ്റുകൾ തിരുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്കിടയാക്കിയ തെറ്റുകൾ തിരുത്താനൊരുങ്ങി സിപിഎം. വിശാലസംസ്ഥാന കമ്മിറ്റി ചേരാനിരിക്കേ, കുറ്റം ജനങ്ങളിൽ ചാർത്തിയുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിശദീകരണത്തിൽ പാർട്ടിക്കുള്ളിലും എതിർപ്പ് പ്രകടമാണ്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾക്ക് വിരുദ്ധമായി വിശദീകരണം നടത്തിയതിലാണ് അതൃപ്തി. സ്ഥാനാർഥി നിർണയം, പ്രചാരണ രീതി, നേതാക്കളുടെ സംസാരത്തിലുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായെന്ന് കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതാണ്. ആ വീഴ്ചകൾക്ക് സമഗ്രമായ തിരുത്തൽ നടത്താനുള്ള കർമപരിപാടി തയ്യാറാക്കാനാണ് വിശാല സംസ്ഥാനകമ്മിറ്റി നിശ്ചയിച്ചത്.ഇതിനുമുൻപായി, […]
Read more

ആരോ​ഗ്യമേഖലയിൽ സമ​ഗ്ര പരിഷ്കാരണം കൊണ്ടുവരുമെന്ന് ആരോ​ഗ്യമന്ത്രി

കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ ആവശ്യമാണെന്നും സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയിൽ നിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻ തന്നെ പഠിച്ച് റിപ്പോർട്ട് നൽകിയാൽ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥിപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്കും മന്ത്രി […]
Read more

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല; പാലിയേക്കരയിൽ തൽക്കാലം പുതുക്കിയ ടോൾനിരക്ക് പിരിക്കില്ല

പാലിയേക്കര: ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല. പതിവുപോലെ സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുമെന്ന അറിയിപ്പ് കരാർ കമ്പനി പ്രസിദ്ധീകരിച്ചെങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ നിരക്ക് പിരിക്കേണ്ടായെന്നാണ് കമ്പനി തീരുമാനം. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് കമ്പനി അറിയിപ്പ് പ്രസിദ്ധീകരിച്ചത്. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ അനുബന്ധസംവിധാനങ്ങൾ പൂർത്തിയാകാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് പാലിയേക്കരയിലെ ടോൾപിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു.പിന്നീട് ടോൾ പിരിവിന് അനുമതി നൽകിയെങ്കിലും […]
Read more

‘വാഴ 2’ ന് ശേഷം ഹാഷിർ നായകനായി പുതിയ ചിത്രം എത്തുന്നു

ബ്ലോക്ക്ബസ്റ്റർ സിനിമ ‘വാഴ 2’ന് ശേഷം ഹാഷിറിനെ നായകനാക്കി പുതിയ ചിത്രമെത്തുന്നു. ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഞൊടി’യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വെച്ച് നടന്നു. നവാഗതനായ ജെ.എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ […]
Read more

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കൂട്ടി; ഗാര്‍ഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 9.50 രൂപയാണ് കൂടിയത്. തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് വർധന. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധന. വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വര്‍, ഹൈദരാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിലും […]
Read more

ഇറാന്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് തകര്‍ക്കുന്ന എഐ വീഡിയോകൾ പങ്കുവച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പ്രകോപനപരമായ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ആക്രമണമെന്ന് അവകാശപ്പെട്ട് രണ്ട് എഐ വീഡിയോകളാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ചത്. ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ബോംബാക്രമണം നടക്കുന്നതായി അവകാശപ്പെടുന്ന ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം പലതവണ ട്രംപ് ഈ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍ എണ്ണ […]
Read more

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേസുകള്‍ റദ്ദാക്കുന്നതിലെ നിയമപരമായ സങ്കീര്‍ണത മറികടക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് കേസുകള്‍ റദ്ദാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്നില്‍ വെച്ചു. സിജെപി ശനിയാഴ്ച ഡല്‍ഹിയില്‍ […]
Read more

Recent News