Author: Anju Jolly Alex

ഷാങ്ഹായി ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് കൈ കൊടുക്കാതെ മോദി

ബെയ്ജിങ്: തീവ്രവാദത്തിനെതിരെ ഷാങ്ഹായി ഉച്ചകോടിയില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിക്ക് മുഴുവനും വലിയ വെല്ലുവിളിയായി തുടരുകയാണ് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശൃംഖലയെയും തകര്‍ക്കണമെന്നും മോദി ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ സന്ദേശം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ സന്ദേശം. ഭീകരവാദത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. […]
Read more

മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം

സേലം: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്. പതിദിനം 10,000 മുതല്‍ 12,000 വരെ ക്യുസെക്‌സ് അടി ജലം തുറന്നുവിടും. 45 ദിവസമാണ് ജലം തുറന്നുവിടുക. 13 ജില്ലകളിലായി എട്ട് ലക്ഷത്തോളം ഏക്കര്‍ സ്ഥലത്ത് ജലമുപയോഗിച്ച് കൃഷി നടക്കും. സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തിലാണ് മേട്ടൂര്‍ അണക്കെട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തുറക്കുക. ഇത്തവണ മഴ കുറഞ്ഞതും കാവേരി നദീജല വിഹിതം കര്‍ണാടക വിട്ടുനല്‍കാത്തതും […]
Read more

പാകിസ്ഥാൻ ടെസ്റ്റ് ടീം പരിശീലകനായി മൈക്ക് ഹെസ്സന്‍; 7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും ദയനീയമായ തോല്‍വികള്‍ക്ക് പിന്നാലെ, ശക്തമായ നടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്‍പായി പ്രധാന നിരയിലെ 7 കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. കൂടാതെ പ്രധാന പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്, ബൗളിങ് പരിശീലകന്‍ ഉമര്‍ ഗുല്‍ എന്നിവരെ ടെസ്റ്റ് ടീമിന്റെ ചുമതലയില്‍ നിന്ന് നീക്കി. പകരം പാകിസ്താന്റെ ഏകദിന-ടി20 പരിശീലകനായ മൈക്ക് ഹെസ്സന്‍, ബൗളിങ് പരിശീലകന്‍ ആഷ്ലി നോഫ്‌കെ എന്നിവര്‍ക്ക് […]
Read more

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌

കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിൽ ഇതിനോടകം തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകൾ പങ്കാളികളായതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ ഇതിനകം രക്തദാനം നടത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ രക്തദാന ക്യാമ്പയിൻ സജീവമായി തുടരുകയാണ്. പ്രാദേശിക രക്തബാങ്കുകളുടെയും […]
Read more

സൂരി നായകനായി എത്തുന്ന ‘മണ്ടാടി’ യുടെ മലയാളം ടീസർ പുറത്ത്

മതിമാരൻ പുകഴേന്തി സൂരിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണ്ടാടി’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കടലിലെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 10 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്യുന്നുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ കേരള […]
Read more

‘അനന്തൻ കാട്’ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയത, ആര്യ നായകനായി എത്തിയ ചിത്രമാണ് ‘അനന്തൻ കാട്’. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയും ചിത്രം ലഭ്യമാവും. സെപ്റ്റംബർ 2 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ […]
Read more

സുരക്ഷാവീഴ്ച്ച; സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്നും ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി

ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ച. സെക്കന്തരാബാദ് കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നിന്ന് 4 എകെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ എന്നിവയടക്കം 11/12 ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാരം പോലീസ് കേസ് […]
Read more

തമിഴ്‌നാട്ടിൽ സെമികണ്ടക്ടർ നിർമാണ പാർക്ക് പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ 175 കോടിയുടെ സെമികണ്ടക്ടർ ആൻഡ് ഈലക്ട്രോണിക്സ് നിർമാണ പാർക്ക് പ്രഖ്യാപിച്ച് വിജയ്. കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്താണ് പാർക്ക് വരിക. 2000 കോടിയുടെ നിക്ഷേപവും 5000 പേർക്ക് ജോലിയുമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.തമിഴ്നാട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ‘സിപ്‌കോട്’ ആണ് പാർക്ക് സ്ഥാപിക്കുക. റിസർച് ആൻഡ് ഡെവലപ്മെന്റ് സൗകര്യങ്ങൾ അടക്കമുള്ള പാർക്കിലൂടെ സെമികണ്ടക്ടർ മേഖലയിൽ തമിഴ്നാടിനുള്ള സാന്നിധ്യം വ്യാപിപിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഇതിന് പുറമെ കോയമ്പത്തൂരിൽ 400 കോടിയുടെ ഫിൻടെക്ക് ഹബ്ബും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് […]
Read more

തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ റീലിസിന് ഒരുങ്ങുന്നു

ജി.വി പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4 ന് തിയറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറർ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, […]
Read more

ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങ് നടത്തി

ന്യൂഡല്‍ഹി: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്ന് രാവിലെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ആകാശമധ്യേ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.നിശ്ചിത സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് […]
Read more

Recent News