Author: Anju Jolly Alex

ഉത്തരാഖണ്ഡിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഹോമം നടത്തി ബിജെപി പ്രവര്‍ത്തകര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുദ്ധി ശുദ്ധീകരണ യജ്ഞം നടത്തി ബി.ജെ.പി. ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിപാടിക്ക് ശേഷം നടന്ന ശുദ്ധീകരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ‘നല്ല ബുദ്ധി ഉണ്ടാകാന്‍’ പ്രാര്‍ത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 11 ന് ഹല്‍ദ്വാനി രാം ലീല […]
Read more

‘ക്രെഡിറ്റ് സ്‌കോർ’ റിലീസിനൊരുങ്ങുന്നു; ടീസർ നാളെ

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ‘ക്രെഡിറ്റ് സ്കോർ’ റിലീസിനൊരുങ്ങുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ടീസർ നാളെ പുറത്തുവരുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് […]
Read more

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു‌

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. പരിക്കിന്റെ പിടിയിലായിരുന്ന പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന വിശേഷം. ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിട്ടായിരിക്കും ബുംറ കളിക്കുക. ബുംറയ്ക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. സഞ്ജുവിനും പരമ്പര നിര്‍ണായകമാണ്.കഴിഞ്ഞ […]
Read more

യൂട്യൂബിൽ തരംഗമായി ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ’ ഗാനം

തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 150 കോടി […]
Read more

പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം; വീടുകൾ കയറി പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും

കണ്ണൂർ: പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം. ഓരോ വീടും കയറി ആളുകളെ കാണും. പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും. പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അതെല്ലാം പറയാം. തിരുത്തേണ്ടത് തിരുത്തും. പാർട്ടിയുടെ സർവശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായി മുന്നോട്ടുപോകും. ഇവിടെ ശക്തമായ തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചെയ്യാൻ പോകുന്നതെന്നും സി.പി.എം നേതാക്കൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങളിലൂടെയും എൽഡിഎഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിജയം നേടിയ വി. കുഞ്ഞികൃഷ്ണൻ ഇപ്പോഴും തുടരുന്നത് […]
Read more

നെഹ്‌റുട്രോഫി വള്ളംകളി; വിജയികൾക്ക് സമ്മാനത്തുക ഇനിയും നൽകിയിട്ടില്ല

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുകയും ബോണസും നൽകിയില്ല. കടം വാങ്ങിയും മറ്റും മത്സരത്തിനെത്തിയ ക്ലബ്ബുകളെല്ലാം ആശങ്കയിലാണ്. സാധാരണ മത്സരം കഴിയുമ്പോൾ ചെക്ക് നൽകാറുണ്ടായിരുന്നു. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നൽകുമായിരുന്നു. ഓഗസ്റ്റ് 22-നാണ് നെഹ്‌റുട്രോഫി മത്സര വള്ളംകളി നടന്നത്. ഇക്കുറി സമ്മാനത്തുകയെല്ലാം വർധിപ്പിച്ചിരുന്നു. ചുണ്ടൻവള്ളങ്ങളിൽ വിജയിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നത് 25 ലക്ഷമായി ഉയർത്തിയിരുന്നു. രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നൽകുമെന്നായിരുന്നു വാഗ്ദാനം. ബോണസ് തുകയായി എട്ടേകാൽ […]
Read more

സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് വിദ​ഗ്ധ സമിതി

‌തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് കൊണ്ടാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി […]
Read more

എസ്എഫ്ഐ സമരത്തിനെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രം​ഗത്ത്. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂവെന്നും അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും […]
Read more

കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസിൽ മുഖ്യപ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസില്‍ പ്രതിയായ ഇവരുടെ മകന്‍ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. നഖത്തില്‍ ഈര്‍ക്കിലി കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി […]
Read more

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവാദ പട്ടിക പിന്‍വലിച്ച് ഡിജിപി. സസ്‌പെന്‍ഷനിലായ എം ആര്‍ അജിത്കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയായിരുന്നു പട്ടിക വിവാദമായത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എം ആര്‍ അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്റെ ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം പട്ടികയില്‍ […]
Read more

Recent News