Author: Anju Jolly Alex

മലേറിയ ഗുളിക കഴിച്ച് കുട്ടി മരിച്ചതായി ആരോപണം; നിരവധി പേര്‍ ചികിത്സയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി ആരോപണം. ക്ലോറോക്വിന്‍ ഗുളിക കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ച 52 പേര്‍ നിലവില്‍ ആശുപത്രിയിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിലാണ്. കുട്ടിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗൊല്ലഗുപ്പ ഗ്രാമത്തില്‍ 71 പേര്‍ക്കാണ് മലേറിയ പ്രതിരോധത്തിന്റെ […]
Read more

നാരങ്ങാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍

പത്തനംതിട്ട: ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണയ്ക്കുകയായിരുന്നു. ആകെ പതിനാല് അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് അംഗങ്ങളും. ടോസിലൂടെയായിരുന്നു ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി ബിജെപി പ്രസിഡന്റ് വി വി പ്രസാദിന് എതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എല്‍ഡിഎഫ് അംഗങ്ങള്‍ ഇതിനെ പിന്തുണച്ചു. ഇതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് ഭരണസമിതിക്ക് […]
Read more

ടീം തിരഞ്ഞെടുപ്പ് നയത്തില്‍ മാറ്റംവരുത്തി ബിസിസിഐ

പരിക്കേറ്റ കളിക്കാരെ ഫിറ്റ്നസ് പൂര്‍ണമായി കൈവരിക്കുന്നതിന് മുന്‍പ് ടീമിലേക്ക് തിടുക്കപ്പെട്ട് തിരിച്ചെടുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമായതോടെ, ടീം തിരഞ്ഞെടുപ്പ് നയത്തില്‍ നിര്‍ണായക മാറ്റവുമായി ബിസിസിഐ. അഫ്ഗാനിസ്താനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തോടെയാണ് ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നത്.ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ക്ക് ഒപ്പം ബിസിസിഐ ഫിറ്റ്നസ് കണ്ടീഷന്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായ ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ ഇവര്‍ക്ക് മത്സരങ്ങളില്‍ കളിക്കാനാകൂ എന്ന് ബിസിസിഐ […]
Read more

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷന്‍ നിയമനങ്ങളും മാത്രം നടത്തിയാല്‍ മതിയെന്ന് ഉത്തരവിൽ പറയുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. ആശുപത്രികളുടെ സൗകര്യപ്രദമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് നിലവില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കുന്നതെന്നും ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം. അതേസമയം ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടന പൊതുസ്ഥലമാറ്റം നടത്തിയതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. […]
Read more

ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം: ടിക്കറ്റ് വില്‍പന ഇന്നുമുതല്‍

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്ന ചരിത്രപരമായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന എപ്പോള്‍ ആരംഭിക്കും? ഇന്ത്യ-ബ്രസീല്‍ മത്സരത്തിനായുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണി മുതല്‍ ഔദ്യോഗികമായി ആരംഭിക്കും. ആരാധകരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ടിക്കറ്റ് വില്‍പ്പന ക്രമീകരിച്ചിരിക്കുന്നത്. […]
Read more

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അം​ഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം […]
Read more

റെയില്‍വേ പരിസരത്തോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി. റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ‌‌‌ ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറ‍ഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 1656 രൂപയാണ് കുറഞ്ഞത്. 1,21,616 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 207 രൂപയാണ് കുറഞ്ഞത്. 15,202 രൂപയാണ് വിപണിവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മൂന്ന് മാസങ്ങൾക്ക് […]
Read more

കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചേവായൂർ മഠത്തിൽ മുക്കിലാണ് സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽനിന്നും കൊയിലാണ്ടിയിലേക്ക് പോകവെ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ ആദ്യം റോഡരികിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് മതിലിലേക്ക് […]
Read more

ഉത്തരാഖണ്ഡിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഹോമം നടത്തി ബിജെപി പ്രവര്‍ത്തകര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുദ്ധി ശുദ്ധീകരണ യജ്ഞം നടത്തി ബി.ജെ.പി. ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിപാടിക്ക് ശേഷം നടന്ന ശുദ്ധീകരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ‘നല്ല ബുദ്ധി ഉണ്ടാകാന്‍’ പ്രാര്‍ത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 11 ന് ഹല്‍ദ്വാനി രാം ലീല […]
Read more

Recent News