Author: Ardra

പ്രിയദര്‍ശിനി സൗജന്യ യാത്ര: ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും

കൊച്ചി: സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന് വിനാശകാലേ വിപരീത […]
Read more

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് എം.ജി, മലയാളം സർവകലാശാല വൈസ് ചാൻസലർമാർ

തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാർ. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വി സിമാരും എത്തിയത്. ഡോ. മോഹനന്‍ കുന്നുമലിന് പുറമെ എം.ജി സർവകലാശാല വി സി ഡി.മാവൂത്ത്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.ഇന്നലെ ആയിരുന്നു പരിപാടി നടന്നത്. സംഘപരിവാറിന്റെ കാവിവൽക്കരണം സർവകലാശാലകളിൽ നടക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് വി സിമാരും […]
Read more

‘മലപ്പുറം ജില്ല വിഭജിക്കണം, യുഡിഎഫ് സർക്കാർ കാലത്ത് തന്നെ നടപ്പാക്കണം’; ആവശ്യം മുന്നോട്ട് വെച്ച് യുഡിഎഫ് ജില്ലാ നേതൃത്വം

മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഈ ആവശ്യമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. ജില്ലാ വിഭജനത്തെ കുറിച്ച് പഠിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. ഈ കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ജില്ലാ വിഭജനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും ജില്ലാ വിഭജനം ആവശ്യമാണെന്നും […]
Read more

KSRTC പ്രിയദർശനി; യാത്ര സൗജന്യമാണ് പക്ഷേ ടിക്കറ്റെടുക്കണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി. യു.ഡി.എഫ്. മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരന്റി’യുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര. ബസിൽ കയറിയാൽ പഴയതുപോലെ […]
Read more

നിപ: രോഗിയുടെ നിലയിൽ മാറ്റമില്ല, മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 43-കാരന്റെ നിലയിൽ മാറ്റമില്ല. ഫാറൂഖ് കോളേജ് സ്വദേശിയായ ഇദ്ദേഹം ഇപ്പോഴും മെഡിക്കൽ കോളേജിൽ ഐ.സി.യു.വിൽ വെൻറിലേറ്ററിൽ തുടരുകയാണ്. പ്രോട്ടക്കോൾ പ്രകാരമുള്ള എല്ലാ മരുന്നുകളും നൽകുന്നുണ്ട്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകും. സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെക്കൂടി ശനിയാഴ്ച നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളോടെ ഇപ്പോൾ ഏഴുപേരാണ് മെഡിക്കൽകോളേജിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാഫലം ശനിയാഴ്ച നെഗറ്റീവായി. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരാണിവർ. രോഗിയുമായി ഏറ്റവും അടുത്ത […]
Read more

പാലക്കാട് കോളറ സ്ഥിരീകരിച്ചതായി മന്ത്രി കെ മുരളീധരൻ; പ്രസ്താവന തള്ളി ഡിഎംഒ

പാലക്കാട്: പാലക്കാട്‌ രണ്ട്‌ പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി പാലക്കാട്‌ ഡിഎംഒ.രണ്ടുപേർ വയറിളക്കവും ഛർദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തിൽ ഇവർക്ക് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാലക്കാട്‌ ഡിഎംഒ ടി. വി റോഷ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം തിരിച്ചടിയായി. ആരോഗ്യ വകുപ്പിലെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. നിപ ബാധിതർക്ക് നൽകിക്കൊണ്ടിരുന്ന റെംഡിസിവർ കിട്ടാനില്ലാത്ത […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങള്‍ക്ക് ഇതേ പ്രദേശത്ത് തന്നെ വീടുവച്ച് നല്‍കുമെന്ന് മന്ത്രി റോജി എം ജോണ്‍

എറണാകുളം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തിൽ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് സമരസമിതി പറഞ്ഞു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കുടുംബങ്ങള്‍ക്ക് മലയിടംതുരുത്തില്‍ തന്നെ വീടു വെച്ചു നല്‍കും. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ പ്രദേശവാസികളെ കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തര്‍ക്കഭൂമിയില്‍ തന്നെ അഞ്ച് സെന്റ് ഭൂമി ഓരോ കുടുംബങ്ങള്‍ക്കും നല്‍കാനും വീടുകളിലേക്കുള്ള വഴി പഞ്ചായത്ത് വഴിയായി നല്‍കാനും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും കുടുംബങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ […]
Read more

വിപണി കീഴടക്കാൻ തേനിന്റെ മധുരമുള്ള സൗദി മുന്തിരി; വാർഷിക ഉത്പാദനം 3,000 ടൺ കടന്നു

റിയാദ്: തനതായ രുചിയും മികച്ച ഗുണമേന്മയുമായി പ്രശസ്തമായ നജ്റാൻ മുന്തിരികൾ ഈ സീസണിലും വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. നജ്റാൻ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ കർഷകർ വിളവെടുപ്പ് സജീവമാക്കിയതോടെ പ്രാദേശിക വിപണികൾ ഇപ്പോൾ മധുര സമൃദ്ധിയിലാണ്. കനത്ത ചൂടിനിടയിലും നജ്റാനിലെ അനുകൂലമായ കാലാവസ്ഥയും സവിശേഷമായ ഭൂപ്രകൃതിയുമാണ് ഇത്തവണയും മരുഭൂമിയിൽ ഈ മധുരവിപ്ലവം സാധ്യമാക്കിയത്. ഗുണമേന്മയിലും സ്വാദിലും ഏറെ മുന്നിൽ നിൽക്കുന്ന കറുപ്പ്, പച്ച ഇനങ്ങളിൽപ്പെട്ട മുന്തിരികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. നജ്റാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലെ കാർഷിക […]
Read more

പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി; പാസ്‌പോർട്ട്, വിസ സേവനങ്ങൾ ബിഎൽഎസിൽ ഈ മാസം വരെ മാത്രം

അബുദാബി: പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ , എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ പുതിയ ഏജൻസിയായി തിരഞ്ഞെടുത്തു. ജൂൺ 30 വരെ പഴയപടി ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചുമതല അൽഹിന്ദിന് […]
Read more

ലോക രക്തദാന ദിനം; കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, ബ്ലഡ് ഡോണേഴ്സ് കേരള, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് എന്നിവയുടെ സഹകരണത്തോടെ അദാൻ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും അഹ്മദി ഗവർണറേറ്റ് ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ആദ്യ രക്തദാതാവായി ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച വൻ പിന്തുണയ്ക്കും […]
Read more

Recent News