തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാർ. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വി സിമാരും എത്തിയത്. ഡോ. മോഹനന്‍ കുന്നുമലിന് പുറമെ എം.ജി സർവകലാശാല വി സി ഡി.മാവൂത്ത്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.ഇന്നലെ ആയിരുന്നു പരിപാടി നടന്നത്.
സംഘപരിവാറിന്റെ കാവിവൽക്കരണം സർവകലാശാലകളിൽ നടക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് വി സിമാരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടുള്ളത്. വി സിമാർക്ക് എന്താണ് പരിപാടിയുടെ മുൻനിരയിൽ കാര്യമെന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ വി സിമാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കം മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. മാധ്യമങ്ങള്‍ക്ക് ഈ പരിപാടിയില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
